
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഓവലിൽ പുരോഗമിക്കുകയാണ്. ഇന്ത്യ ഉയർത്തിയ 374 റൺസ് രണ്ടാം ഇന്നിങ്‌സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 30 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടിയിട്ടുണ്ട്. ഏഴ് വിക്കറ്റും ഒന്നേമുക്കാൽ ദിവസവും ബാക്കിയുള്ളപ്പോൾ ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 259 റൺസ് മാത്രമാണ്.
അതേ സമയം പരാമരായുടെ ടോപ് സ്‌കോറർ പട്ടികയിൽ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളിയില്ല. ആദ്യ നാല് സ്ഥാനവും അലങ്കരിക്കുന്നത് ഇന്ത്യൻ താരങ്ങളാണ്.
ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന സുനില്‍ ഗവാസ്കറുടെ(774) റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും 754 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ആണ് റണ്‍വേട്ടയില്‍ ഒന്നാമത്. നാലു സെഞ്ചുറികളും ഗില്‍ പരമ്പരയില്‍ നേടി.
റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ കെ എല്‍ രാഹുലാണ്. ഓപ്പണറെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരനെന്ന ഗവാസ്കറുടെ(542) റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായെങ്കിലും 532 റണ്‍സുമായാണ് രാഹുല്‍ റണ്‍വേട്ടയില്‍ രണ്ടാമനായത്.
മധ്യനിരയില്‍ ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലായി മാറിയ രവീന്ദ്ര ജഡേജയാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെ ബാറ്റര്‍. അഞ്ച് ടെസ്റ്റില്‍ അഞ്ച് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 516 റണ്‍സാണ് ജഡേജ നേടിയത്.
അവസാന ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്നിട്ടും റണ്‍വേട്ടയില്‍ റിഷഭ് പന്ത് നാലാമതുണ്ട്. നാലു കളികളില്‍ 479 റണ്‍സാണ് റിഷഭ് പന്ത് അടിച്ചെടുത്തത്.
Content Highlights; Gill unrivaled in the series run chase; top four in the list are Indians