മിസ്റ്റര്‍ ഇന്ത്യ 2026ന് തൃശൂരില്‍ തുടക്കം; ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് ജോസ്കുട്ടി അഗസ്റ്റിന്‍

ജയവും തോല്‍വിയും എന്നതിനപ്പുറം ആരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്നതാണ് ഇത്തരം ചാമ്പ്യന്‍ഷിപ്പുകളെന്ന് ജോസ്കുട്ടി അഗസ്റ്റിന്‍ പറഞ്ഞു.

മിസ്റ്റര്‍ ഇന്ത്യ 2026ന് തൃശൂരില്‍ തുടക്കം; ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് ജോസ്കുട്ടി അഗസ്റ്റിന്‍
dot image

നാഷണല്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് മിസ്റ്റര്‍ ഇന്ത്യ 2026ന് തൃശൂരില്‍ തുടക്കം. തൃശൂര്‍ കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

എമരാജ് ഗ്രൂപ്പ് & റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.

ജയവും തോല്‍വിയും എന്നതിനപ്പുറം ആരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടികാണിക്കുന്നതാണ് ഇത്തരം ചാമ്പ്യന്‍ഷിപ്പുകളെന്ന് ജോസ് കുട്ടി അഗസ്റ്റിന്‍ പറഞ്ഞു.

നാഷണല്‍ ബോഡി ബില്‍ഡേഴ്സ് ഫെഡറേഷന്‍ (ചആഎഎ) പ്രസിഡന്റ് രതീഷ് രാജ് അധ്യക്ഷത വഹിച്ചു. എക്‌സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകന്‍ ജിജു എം കെ മുഖ്യാതിഥിയായി.

വിവിധ എയ്ജ്, വെയ്റ്റ് കാറ്റഗറികളില്‍ ഒരുപിടി മത്സരങ്ങളാണ് നടക്കുന്നത്.

മോംസ് ഫിറ്റ്നസ്, പാരാ ബോഡി ബില്‍ഡിംഗ്, കിഡ്‌സ് ഫിറ്റ്നസ്, തുടങ്ങി വിഭാഗങ്ങളിലും ഇത്തവണ മത്സരമുണ്ട്.

സബ് ജൂനിയര്‍, ജൂനിയര്‍, ഓപ്പണ്‍, മാസ്റ്റേഴ്‌സ് കാറ്റഗറിയില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ട്രാന്‍സ് മെന്‍, ട്രാന്‍സ് വുമണ്‍ വിഭാഗത്തിനും വെവ്വേറെ മത്സരങ്ങളുണ്ട്.

55 കിലോ മുതല്‍ 100 കിലോയ്ക്ക് മുകളില്‍ വരെയുള്ള വ്യത്യസ്ത വെയിറ്റ് കാറ്റഗറികളില്‍
കേരളത്തിനകത്തും പുറത്തുമുള്ള കരുത്തരാണ് മാറ്റുരയ്ക്കുന്നത്.

നാഷണല്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ വിജയികളായ പ്രമുഖരാണ് വിധികര്‍ത്താക്കള്‍. ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

എഡ്വിന്‍ ഫിറ്റ്നസ് വ്യൂസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ചാനല്‍ പാര്‍ട്ണര്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ്.

Content Highlights: Mister India 2026 inagurated by Reporter tv VC Josekutti Augustine

dot image
To advertise here,contact us
dot image