

സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ റിയാദിലെ സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് പഠനം ഓൺലെെനിലേക്ക് മാറ്റി. രക്ഷിതാക്കൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് എഎഫ്പി റിപ്പോർട്ട് ചെയതു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് റിയാദിൽ സ്കൂളുകൾക്ക് പഠനം ഓൺലെെനാക്കുന്നത്. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം റിയാദ് വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏഴിയേഷൻ സ്ഥിരീകരിച്ചു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ ഇവർ ചികിത്സയിലാണ്. ആഭ്യന്തര വിമാന സർവീസുകൾക്കായി ഉപയോഗിക്കുന്ന ടെർമിനലുകൾ 3, 4 എന്നിവ ഉൾപ്പെടുന്ന സമുച്ചയത്തിൽ മിസെെൽ പതിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന ശനിയാഴ്ച വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.
Content Highlights: Schools in Riyadh, Saudi Arabia, will switch to online learning for one week following the incident at King Khalid International Airport, according to a notice sent to parents citing instructions from the Ministry of Education.