ഇന്ത്യയില്‍ കളിക്കാന്‍ വാല്‍വെര്‍ഡെയും; യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ച് ഫോര്‍ലാന്‍

ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കായുള്ള യുറഗ്വായ് ടീമിനെയാണ് പ്രഖ്യാപിച്ചത്

ഇന്ത്യയില്‍ കളിക്കാന്‍ വാല്‍വെര്‍ഡെയും; യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ച് ഫോര്‍ലാന്‍
dot image

വരാനിരിക്കുന്ന ഫിഫ അന്താരാഷ്ട്ര വിന്‍ഡോയ്ക്കായി യുറഗ്വായ് മുഖ്യ പരിശീലകന്‍ ഡീഗോ ഫോര്‍ലാന്‍ 46 അംഗങ്ങളുള്ള താല്‍ക്കാലിക ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24-ന് ജപ്പാനെയും, സെപ്റ്റംബര്‍ 28-ന് ദക്ഷിണ കൊറിയയെയും, ഒക്ടോബര്‍ 6-ന് ഇന്ത്യയെയുമാണ് യുറഗ്വായ് നേരിടുന്നത്.

മൂന്ന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീമിനെ വിലയിരുത്താന്‍ പുതിയ പരിശീലകനായ ഫോര്‍ലാന് ഈ വിപുലമായ പട്ടിക മികച്ച അവസരം നല്‍കും. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും മികച്ച ക്ലബ്ബുകളില്‍ കളിക്കുന്ന പ്രമുഖ താരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ഫെഡറിക്കോ വാല്‍വെര്‍ഡെയാണ് പ്രധാന ആകര്‍ഷണം. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ റൊണാള്‍ഡ് അരൗയു, ടോട്ടനം മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബെന്റാങ്കുര്‍, വോള്‍വര്‍ഹാംപ്ടണ്‍ ഡിഫന്‍ഡര്‍ സാന്തിയാഗോ ബ്യൂണോ എന്നിവരും സംഘത്തിലുണ്ട്.

ബോണ്‍മത്ത് ഫോര്‍വേഡ് അല്‍വാരോ റോഡ്രിഗസ്, ഗലാറ്റ്‌സറെ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് ടൊറേര, ഗെറ്റാഫെ ഡിഫന്‍ഡര്‍ സെബാസ്റ്റ്യന്‍ ബോസെല്ലി, ഡിപോര്‍ട്ടീവോ ലാ കൊരൂണ സെന്റര്‍ ബാക്ക് ഹൊസെ മരിയ ഗിമെനെസ് എന്നിവരും പട്ടികയിലുണ്ട്. നിലവില്‍ അല്‍-ദിരിയയ്ക്ക് വേണ്ടി കളിക്കുന്ന ഡാര്‍വിന്‍ നുനെസും താല്‍ക്കാലിക പട്ടികയിലുണ്ട്.

  • യുറഗ്വായ് ടീം
    ഗോള്‍കീപ്പര്‍മാര്‍
    സാന്തിയാഗോ മെലെ - ഇന്‍ഡിപെന്‍ഡിയെന്റ
    ക്രിസ്റ്റോഫര്‍ ഫിയര്‍മാരിന്‍ - ബുക്കാറമംഗ
    ഇഗ്‌നാസിയോ ഡി അറുവാബറേന - അറൗക്ക
    സെബാസ്റ്റ്യന്‍ ഹൗമേ - ആല്‍ബിയോണ്‍
    തിയാഗോ കാര്‍ഡോസോ - ബെല്‍ഗ്രാനോ
  • ഡിഫന്‍ഡര്‍മാര്‍
    കെവിന്‍ അമാറോ - ഗെങ്ക്
    ഹൊസെ ലൂയിസ് റോഡ്രിഗസ് - വാസ്‌കോ ഡ ഗാമ
    ഗില്ലെര്‍മോ വരേല - ഫ്‌ലെമെംഗോ
    നഹിതാന്‍ നാന്‍ഡെസ് - അല്‍-ഖാദിസിയ
    സാന്തിയാഗോ മൗറീഞ്ഞോ - വിയ്യാറയല്‍
    നിക്കോളാസ് മരിചാല്‍ - ഡിനാമോ മോസ്‌കോ
    റൊണാള്‍ഡ് അറൗജോ - ലിവര്‍പൂള്‍
    അലക്‌സാണ്ടര്‍ ബാര്‍ബോസ - പാല്‍മെയ്റാസ്
    ഹൊസെ മരിയ ഗിമെനെസ് - ഡിപോര്‍ട്ടീവോ ലാ കൊരൂണ
    ഹുവാന്‍ റോഡ്രിഗസ് - കാഗ്ലിയാരി
    സെബാസ്റ്റ്യന്‍ ബോസെല്ലി - ഗെറ്റാഫെ
    സാന്തിയാഗോ ബ്യൂണോ - വോള്‍വര്‍ഹാംപ്ടണ്‍
    സെബാസ്റ്റ്യന്‍ കാസെറസ് - സെല്‍റ്റ
    മത്യാസ് ഒലിവേര - നാപ്പോളി
    ഹൊവാക്കിന്‍ പിക്വെറസ് - പാല്‍മെയ്റാസ്
    ലൂക്കാസ് ഒലാസ - ക്രാസ്‌നോദാര്‍
    മാര്‍സെലോ സരാച്ചി - ഹൂസ്റ്റണ്‍ ഡൈനാമോ
    ഹുവാന്‍ മാനുവല്‍ സനാബ്രിയ - റിയല്‍ സാള്‍ട്ട് ലേക്ക്
  • മിഡ്ഫീല്‍ഡര്‍മാര്‍
    എമിലിയാനോ മാര്‍ട്ടിനെസ് - പാല്‍മെയ്റാസ്
    ലൂക്കാസ് ടൊറേര - ഗലാറ്റസറെ
    റോഡ്രിഗോ ബെന്റാങ്കുര്‍ - ടോട്ടനം
    ഫകുണ്ടോ ബെര്‍ണാല്‍ - ബെറ്റിസ്
    സാന്തിയാഗോ ഹോമെന്‍ചെങ്കോ - ക്വെറെറ്റാരോ
    ഫെഡറിക്കോ വാല്‍വെര്‍ഡെ - റയല്‍ മാഡ്രിഡ്
    അഗസ്റ്റിന്‍ കനോബിയോ - ഫ്‌ലുമിനെന്‍സ്
    മത്യാസ് അബാല്‍ഡോ - ഇന്‍ഡിപെന്‍ഡിയെന്റ
    ഫകുണ്ടോ പെല്ലിസ്ട്രി - പനാത്തിനൈക്കോസ്
    ലൂസിയാനോ റോഡ്രിഗസ് - ക്രൂസൈറോ
    മാക്‌സിമിലിയാനോ അറൗജോ - സ്‌പോര്‍ട്ടിങ് സി.പി.
    ലൂക്കാസ് വിയ്യാല്‍ബ - ബോട്ടാഫോഗോ
    ബ്രയാന്‍ റോഡ്രിഗസ് - അമേരിക്ക
    റോഡ്രിഗോ സലാസാര്‍ - സ്‌പോര്‍ട്ടിങ് സി.പി.
    ഡീഗോ റോസി - മോണ്ടെറെയ്
    ജോര്‍ജിയന്‍ ഡി അരാസ്‌കേറ്റ - ഫ്‌ലെമെംഗോ
  • ഫോര്‍വേഡുമാര്‍
  • മാര്‍ട്ടിന്‍ സാത്രിയാനോ - ഗെറ്റാഫെ
    അഗസ്റ്റിന്‍ എ. മാര്‍ട്ടിനെസ് - തയ്യെറെസ്
    റോഡ്രിഗോ അഗ്വെയര്‍ - ടൈഗ്രസ്
    ഫെഡറിക്കോ വിന്യാസ് - ടൊലൂക്ക
    മിഗുവല്‍ മെറെന്തിയല്‍ - ബൊക്ക ജൂനിയേഴ്‌സ്
    ഡാര്‍വിന്‍ നുെസ് - ദിരിയ ക്ലബ്ബ്
    അല്‍വാരോ റോഡ്രിഗസ് - ബോണ്‍മത്ത്

content highlights: Federico Valverde Named in Diego Forlán's Uruguay Squad to Face India

dot image
To advertise here,contact us
dot image