30ാം സെക്കൻഡിൽ ​ഗോൾ; സാബിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം

സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.

30ാം സെക്കൻഡിൽ ​ഗോൾ; സാബിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം
dot image

പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.

എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കോൾ പാമർ, ജാവോ പെഡ്രോ, മോർ​ഗൻ റോജേഴ്സ് എന്നിവരുടെ ​ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ​ഗോൺസാലോ ​ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.

കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ‍ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെ‍‍ഡ്രോ വല കുലുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.

content highlights: xabi chelsea debut win 30th second goal premier league

dot image
To advertise here,contact us
dot image