

ലോകകപ്പ് 1986 ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റീന ഇതിഹാസതാരം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.
അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷൻസിന്റെ ലേലത്തിലാണ് ഇത്രയും രൂപ ലഭിച്ചത്.
മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022-ൽ 22 കോടി രൂപയ്ക്ക് വിറ്റു.
പുതിയ ഉടമ 2023-ൽ വീണ്ടും ലേലത്തിന് വെച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വിൽപ്പന നടന്നില്ല. 2022-ലെ ലേലത്തിൽ മറഡോണ ധരിച്ച ഷർട്ടിന് 92 കോടി ലഭിച്ചിരുന്നു.
content highlights: maradona hand of god ball auctioned 32 crore heritage auctions