

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോർദാൻ. ജോർദാൻ ഫുട്ബോൾ അസോസിയേഷൻ തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈനാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഫുട്ബാൾ ഫെഡറേഷനെ ഫിഫ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിലെ പ്രകടനത്തിന് ജോർദാന് ലഭിക്കേണ്ട സമ്മാനത്തുക തടഞ്ഞുവെച്ചിരിക്കുകയാണെന്നും അലി രാജകുമാരൻ ആരോപിക്കുന്നു.
ഇൻഫാന്‍റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രിൻസ് അലി പറഞ്ഞു.
ഇതിനുപുറമെ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്തതിന് യു.എസ് സർക്കാർ ഫിഫ വഴി ചുമത്തുന്ന ഉയർന്ന നികുതി തുക കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ലഭിക്കേണ്ട തുകയെ ബാധിക്കുന്നുണ്ടെന്നും, ടിക്കറ്റ് എടുത്ത ആരാധകർക്ക് വിസ നിഷേധിക്കപ്പെടുന്നുണ്ടെന്നും പ്രിൻസ് അലി ചൂണ്ടിക്കാട്ടി.
content highlights: jordan football association accuses fifa gianni infantino blackmail prize money