'അവൾ ബുദ്ധിമതിയായ സ്ത്രീയാണ്; പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളിൽ മൗനം വെടിഞ്ഞ് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ

'അവൾ ബുദ്ധിമതിയായ സ്ത്രീയാണ്; പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ
dot image

ബോളിവുഡ് നടി പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളിൽ മൗനം വെടിഞ്ഞ് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഐ പി എൽ തുടക്കകാലം മുതൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട ഈ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബ്രെറ്റ് ലീ.

പ്രീതി സിന്റയുമായി ഒരിക്കലും പ്രണയത്തിലായിരുന്നില്ലെന്നും തങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്നും ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു.

ഐ പി എൽ ആദ്യ സീസണായ 2008 മുതൽ 2010 വരെ പ്രീതി സിന്റ സഹ-ഉടമയായ കിങ്സ് ഇലവൻ പഞ്ചാബ് ടീമിനായി ബ്രെറ്റ് ലീ കളിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് സംസാരിച്ച ലീ താൻ ഇതുവരെ ഒരു ബോളിവുഡ് നടിയുമായും പ്രണയത്തിലായിട്ടില്ലെന്ന് വ്യക്തമാക്കി. അവർ വളരെ ബുദ്ധിമതിയായ സ്ത്രീയാണ്, എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്,' എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

മുൻപ് 2010-ൽ പ്രീതി സിന്റയും ഈ വാർത്തകൾ തള്ളിപ്പറഞ്ഞിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇതിൽ മറ്റൊന്നുമില്ലെന്നും പ്രീതിയും അന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

content highlights:brett lee breaks silence on preity zinta dating rumors

dot image
To advertise here,contact us
dot image