പതുങ്ങിയത് കുതിക്കാനായിരുന്നോ? സ്വർണ വിലയിൽ അപ്രതീക്ഷിത മുന്നേറ്റം

ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നാം തിയതി വരെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു

പതുങ്ങിയത് കുതിക്കാനായിരുന്നോ? സ്വർണ വിലയിൽ അപ്രതീക്ഷിത മുന്നേറ്റം
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നാം തിയതി വരെ സ്വർണ വില മാറ്റമില്ലാതെ 1,05,760 എന്ന നിലയിൽ തുടരുകയായിരുന്നു .

3% GST ഉൾപ്പെടെ സ്വർണത്തിന്റെ വില ഏകദേശം 1,10,086.40 വരും. എന്നാൽ ആഭരണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജ് കൂടി ഈടാക്കും. ജ്വല്ലറിയും ഡിസൈനും അനുസരിച്ച് മേക്കിംഗ് ചാർജിൽ വ്യത്യാസമുണ്ടാകും. മേക്കിംഗ് ചാർജിന് 5% GST കൂടി ബാധകമാണ്. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിരക്കനുസരിച്ച് ഏകദേശം 1.15 ലക്ഷം മുതൽ 1.25 ലക്ഷം വരെയോ അതിലധികമോ ചെലവാകാം. വെള്ളി വിലയില്‍ ഇന്ന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്. ഗ്രാം വില 240 രൂപയായി.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

  • ഓഗസ്റ്റ് 4- 1,05,600 രൂപ
  • ഓഗസ്റ്റ് 3- 1,05,760 രൂപ
  • ഓഗസ്റ്റ് 2- 1,05,760 രൂപ
  • ഓ​ഗസ്റ്റ് 1- 1,05,760 രൂപ
  • ജൂലൈ 31- 1,06,040 രൂപ
  • ജൂലൈ 30- 1,05,840 രൂപ
  • ജൂലൈ 29- 1,05,240 രൂപ
  • ജൂലൈ 27- 1,06,960 രൂപ
  • ജൂലൈ 26- 1,06,280 രൂപ
  • ജൂലൈ 25- 1,06,280 രൂപ

ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യു.എസ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയങ്ങൾ, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.

Content HIghlights: Here's everything you need to know about today's gold and silver prices, including the latest rate changes, GST, making charges, and the estimated final cost of buying jewellery.

dot image
To advertise here,contact us
dot image