വെറ്ററന്മാർക്കിടയിൽ ഒരു യങ് ബ്ലഡ്; അർജന്റീനയുടെ ബാർക്കോയെ സ്വന്തമാക്കി ചെൽസി

അർജന്റീനയുടെ ഭാവി വാഗ്ദാനമായ യുവതാരം വാലന്റിൻ ബാർക്കോയെ തട്ടകത്തിലെത്തിച്ച് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി

വെറ്ററന്മാർക്കിടയിൽ ഒരു യങ് ബ്ലഡ്; അർജന്റീനയുടെ ബാർക്കോയെ സ്വന്തമാക്കി ചെൽസി
dot image

അർജന്റീനയുടെ ഭാവി വാഗ്ദാനമായ യുവതാരം വാലന്റിൻ ബാർക്കോയെ തട്ടകത്തിലെത്തിച്ച് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. ഫ്രഞ്ച് ക്ലബ്ബ് ആർസി സ്‌ട്രോസ്ബർഗിൽനിന്നാണ് ചെൽസിയിലേക്ക് 21-കാരൻ എത്തുന്നത്. ഏഴ് വർഷത്തേക്കാണ് കരാർ.

പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള ചെൽസിയുടെ മത്സരത്തിൽ ടീമിനൊപ്പം ബാർക്കോ ചേരും. ഓഗസ്റ്റ് അഞ്ചിന് ഹോങ്കോങ്ങിൽ യുവന്റസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീൽഡറായ ബാർക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോർദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്.

ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിൽ കളി പഠിച്ച യുവതാരം 2024-ൽ 7.9 മില്ല്യൺ യൂറോയ്ക്കാണ് ബ്രൈറ്റണിലെത്തിയത്. ഒരു വർഷത്തിന് ഷെഹ്സാൻ സ്‌ട്രോസ്ബർഗിലേക്ക് മാറി. ഇപ്പോൾ ഒരു വർഷത്തിന് ശേഷം ചെൽസിയിലേക്കും.

content highlights: chelsea sign valentin barco from strasbourg transfer details

dot image
To advertise here,contact us
dot image