

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്തയിൽ എത്തുന്ന ടീം ഒക്ടോബർ മൂന്നിന് ഇന്ത്യയുമായി സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് വിവരം. ഇത് ബ്രസീലിയൻ മാധ്യമമായ ജിഇ ഗ്ലോബോ (GE Globo) റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. അവസാന ഫിഫ വിൻഡോയുടെ ഭാഗമായുള്ള സൗഹൃദ മത്സരങ്ങൾക്കായാണ് ബ്രസീൽ ഫുട്ബോൾ ടീം തയ്യാറെടുക്കുന്നത്.
മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.
ഇതേ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും ഔദ്യോഗിക സ്ഥിരീകരണവും ഇനിയും പുറത്തുവരേണ്ടതുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമുമായി ബ്രസീൽ ഏറ്റുമുട്ടിടിയാൽ ഇത് ചരിത്രനിമിഷം ആക്കുമെന്നത് ഉറപ്പാണ്.
Content highlight: Brazil football team to play friendly match in India October 3