ഗൾഫിൽ 500 കോടി ഡോളറിന്റെ പുതിയ എണ്ണ ശുദ്ധീകരണശാല വരുന്നു; പ്രഖ്യാപനവുമായി മെറാ ഓയിൽ

പ്രതിദിനം രണ്ട് ലക്ഷം ബാരൽ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള അത്യാധുനിക എണ്ണ ശുദ്ധീകരണശാലയാണ് പദ്ധതിയുടെ പ്രധാന ആകർഷണം

ഗൾഫിൽ 500 കോടി ഡോളറിന്റെ പുതിയ എണ്ണ ശുദ്ധീകരണശാല വരുന്നു; പ്രഖ്യാപനവുമായി മെറാ ഓയിൽ
dot image

ഗൾഫ് മേഖലയിലെ ഊർജ്ജ വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിവെച്ചുകൊണ്ട് പുതിയ എണ്ണ ശുദ്ധീകരണശാലയും കയറ്റുമതി ഇടനാഴിയും സ്ഥാപിക്കാൻ യുഎസ് – സൗദി കമ്പനികളുടെ കൂട്ടായ്മയായ 'ദ് മെറാ ഓയിൽ' (The Mera Oil) തീരുമാനിച്ചു. 500 കോടി ഡോളർ (ഏകദേശം 41,000 കോടിയിലധികം രൂപ) ചെലവ് പ്രതീക്ഷിക്കുന്ന വൻകിട പദ്ധതിയാണിത്. പദ്ധതിയുടെ കൃത്യമായ സ്ഥലം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പ്രതിദിനം രണ്ട് ലക്ഷം ബാരൽ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള അത്യാധുനിക എണ്ണ ശുദ്ധീകരണശാലയാണ് പദ്ധതിയുടെ പ്രധാന ആകർഷണം. രാജ്യാന്തര എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് (Strait of Hormuz) പുറത്തുള്ള മൂന്ന് സ്ഥലങ്ങളാണ് നിലവിൽ പദ്ധതിയ്ക്കായി പരിഗണിക്കുന്നത്.

ആഴക്കടൽ തുറമുഖം, കൂറ്റൻ എണ്ണ സംഭരണശാലകൾ അടക്കമുള്ള വിപുലമായ സൗകര്യങ്ങൾ ഈ പദ്ധതിക്ക് കീഴിൽ നിർമ്മിക്കും. പദ്ധതിയുടെ അന്തിമ സ്ഥലം സംബന്ധിച്ച പ്രഖ്യാപനം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്ന് മെറാ ഓയിൽ അധികൃതർ വ്യക്തമാക്കി. ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി കൂടുതൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഇടനാഴി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Mera Oil has unveiled plans to establish a new $5 billion oil refinery in the Gulf. The project is expected to strengthen regional refining capacity, support the energy sector, and contribute to economic growth.

dot image
To advertise here,contact us
dot image