തൃശൂർ വരവൂരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയ സംഭവം; കേസെടുത്ത് പൊലീസ്

ചെറുതുരുത്തി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

തൃശൂർ വരവൂരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയ സംഭവം; കേസെടുത്ത് പൊലീസ്
dot image

തൃശൂർ: വരവൂരില്‍ വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠനെതിരെയാണ് ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

ഒരാഴ്ച മുൻപായിരുന്നു സംഭവം നടന്ന്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകൻ്റെ ക്രൂരത. താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാന്‍ ബെഞ്ചില്‍ നിന്ന് എത്തി നോക്കിയതിനാണ് മകനെ അധ്യാപകൻ അടിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികൾക്ക് നേരെ അധ്യാപകനായ മണികണ്ഠൻ ഇത്തരത്തിലുള്ള മര്‍ദ്ദന മുറകള്‍ പ്രയോഗിക്കാറുണ്ടെന്ന് ആരോപണമുണ്ട്. വരവൂർ സ്വദേശിയാണ് അധ്യാപകനായ മണികണ്ഠൻ.

Content Highlights: Police Register Case Against Teacher for Allegedly Assaulting Student in Thrissurs Varavoor

dot image
To advertise here,contact us
dot image