'ഏകദിന ലോകകപ്പില്‍ വൈഭവ് ഓപ്പണ്‍ ചെയ്യട്ടെ'; നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

2027 ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യവംശി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

'ഏകദിന ലോകകപ്പില്‍ വൈഭവ് ഓപ്പണ്‍ ചെയ്യട്ടെ'; നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
dot image

വൈഭവ് സൂര്യവംശിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഫാറൂഖ് എന്‍ജിനീയര്‍ . 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യവംശി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

ഐ പി എല്ലിലെയും ടി 20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരങ്ങളിലെയും പ്രകടനം കണക്കിലെടുക്കണമെന്നും വൈഭവിനെ 50 ഓവർ ഫോർമാറ്റിൽ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവില്‍ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പറിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സിംബാബ്വെ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധശതകങ്ങള്‍ ഉള്‍പ്പെടെ 151 റണ്‍സ് നേടിയ താരം പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും തൊട്ടു ശേഷമുള്ള പരമ്പരയിൽ കംബാക്ക് നടത്താൻ 15 കാരനായി. ഇനി ഏഷ്യൻ ഗെയിംസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വൈഭവിന്റെ അടുത്ത ടൂർണമെന്റ്.

content highlights:vaibhav suryavanshi odi world cup opener ex cricketer suggestion

dot image
To advertise here,contact us
dot image