ബ്രസീൽ വിട്ട് എങ്ങോട്ടുമില്ല!; ഇറ്റലിയുടെ ഓഫർ നിരസിച്ച് ആഞ്ചലോട്ടി

ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇറ്റാലിയൻ ഫുട്ബോൾ പരിശീലകനാവില്ല.

ബ്രസീൽ വിട്ട് എങ്ങോട്ടുമില്ല!; ഇറ്റലിയുടെ ഓഫർ നിരസിച്ച് ആഞ്ചലോട്ടി
dot image

ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇറ്റാലിയൻ ഫുട്ബോൾ പരിശീലകനാവില്ല. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ ഇറ്റാലിയൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ആഞ്ചലോട്ടി വരുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ ഈ ക്ഷണം ആഞ്ചലോട്ടി നിരസിച്ചു. 2030 വരെ ബ്രസീൽ പരിശീലകനായി തന്നെ തുടരുമെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. ആഞ്ചലോട്ടിയെ കൊണ്ടുവരാനുള്ള പ്ലാൻ ഇല്ലാതായതിന് പിന്നാലെ പെപ് ഗ്വാർഡിയോളയാണ് ഇറ്റലിയുടെ അടുത്ത ലക്ഷ്യം.

പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് വസ്തുതയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ ലഭ്യത പരിശോധിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം- ഇറ്റലിയുടെ മുൻ ക്യാപ്റ്റനും നിലവിലെ ടെക്നിക്കൽ ഡയറക്ടറുമായ പൗളോ മാൾഡീനി പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിലെ 10 വർഷത്തെ കരിയറിന് ശേഷം നിലവിൽ ഫുട്ബോളിൽ നിന്ന് ഇടവേളയെടുത്ത് വിശ്രമത്തിലാണ് 55-കാരനായ ഗ്വാർഡിയോള. ബാഴ്‌സലോണയിൽ വെച്ച് പൗളോ മാൾഡീനിയും മുൻ താരം ലിയോണാർഡോയും മൂന്ന് ദിവസത്തോളം ഗ്വാർഡിയോളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Content highlights: carlo ancelotti rejects italy offer commits to brazil

dot image
To advertise here,contact us
dot image