'നാളെ അവൻ എന്നെ മറന്നാലും മുടി കണ്ടെങ്കിലും തിരിച്ചറിയട്ടെ'; ഓട്ടിസം ബാധിച്ച മകനെ കുറിച്ച് കുക്കുറെയ

താൻ മുടിനീട്ടി വളർത്താനുള്ള കാരണം തുറൻഞ്ഞുപറഞ്ഞ് സ്പാനിഷ് താരം മാർക്ക് കുക്കുറെയ.

'നാളെ അവൻ എന്നെ മറന്നാലും മുടി കണ്ടെങ്കിലും തിരിച്ചറിയട്ടെ'; ഓട്ടിസം ബാധിച്ച മകനെ കുറിച്ച് കുക്കുറെയ
dot image

താൻ മുടിനീട്ടി വളർത്താനുള്ള കാരണം തുറൻഞ്ഞുപറഞ്ഞ് സ്പാനിഷ് താരം മാർക്ക് കുക്കുറെയ. മകൻ മാത്യുവിന് ഓട്ടിസമായതിനാൽ തിരിച്ചറിയാൻ വേണ്ടിയാണ് മുടി നീട്ടി വളർത്തിയതെന്ന്‌ സ്പെയ്നിനെ ലോക ചാമ്പ്യന്മാരാകുന്നതിൽ നിർണായക പങ്കുവഹിച്ച താരം പറഞ്ഞു.


ബിബിഒ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മകനെക്കുറിച്ച് പറഞ്ഞ് കണ്ണീരണിഞ്ഞത്. മകന്‍റെ രോഗവിവരം അറിഞ്ഞ ആദ്യനാളുകളിൽ എന്തുചെയ്യണമെന്നറിയാതെ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായി ബുദ്ധിമുട്ടിയെന്ന് കുക്കുറെയ ഓർത്തെടുത്തു. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ പറയും. എന്നാൽ അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാതാപിതാക്കൾക്കും അറിയില്ലല്ലോ. ഞങ്ങൾ എല്ലാം ആദ്യമായി പഠിച്ചെടുക്കുകയായിരുന്നു. എങ്കിലും മാത്യു ഞങ്ങളുടെ ജീവിതത്തെ പൂർണമായി മാറ്റിമറിച്ചു.

ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ അവൻ ഞങ്ങളെ പഠിപ്പിച്ചു-കുക്കുറെയ കൂട്ടിച്ചേർത്തു.

എന്‍റെ മകൻ പൂർണ്ണ ആരോഗ്യവാനായിരിക്കുമെങ്കിൽ എനിക്ക് യാതൊരു സമ്പാദ്യവും വേണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. അവന് എന്‍റെ മുടി ഇഷ്ടമായതുകൊണ്ടാണ് ഞാൻ ഇത്രയും നീട്ടി വളർത്തുന്നത്. ഏതെങ്കിലും ഒരു ദിവസം അവൻ എന്നെ മറന്നുപോയാൽ പോലും, ഈ മുടി കണ്ടെങ്കിലും അവന് എന്നെ തിരിച്ചറിയാൻ സാധിക്കുമല്ലോ. ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന മറ്റ് മാതാപിതാക്കൾക്ക് ധൈര്യവും പിന്തുണയും നൽകാനാണ് താൻ ഈ അനുഭവങ്ങൾ പരസ്യമായി തുറന്നുപറയുന്നതെന്നും കുക്കുറെയ വ്യക്തമാക്കി.

ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന മറ്റ് മാതാപിതാക്കൾക്ക് ധൈര്യവും പിന്തുണയും നൽകാനാണ് താൻ ഈ അനുഭവങ്ങൾ പരസ്യമായി തുറന്നുപറയുന്നതെന്നും കുക്കുറെയ കൂട്ടിച്ചേർത്തു.

Content highlights: cucurella autistic son haircut emotional statement

dot image
To advertise here,contact us
dot image