പരമ്പര നേടാൻ ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 മത്സരം നാളെ

ആദ്യ മത്സരം സ്വന്തമാക്കിയതോടെ രണ്ടാം ടി20യും സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

പരമ്പര നേടാൻ ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 മത്സരം നാളെ
dot image

ഇന്ത്യ - സിംബാബ്‌വെ ആദ്യ ടി20 പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയതിന് ആത്മവിശ്വാസത്തിൽ നാളെ വീണ്ടും ഇന്ത്യ കളത്തിലിറങ്ങുന്നു. നാളെ വൈകിട്ട് 4:30 നാണ് പോരാട്ടം നടക്കുന്നത്. ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുക. ആദ്യ മത്സരം സ്വന്തമാക്കിയതോടെ രണ്ടാം ടി20യും സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം, പരമ്പര സമനിലപിടിച്ച് ആവേശം മൂന്നാം മത്സരത്തിലേക്ക് നീട്ടാനാകും സിംബാബ്‌വെയുടെ ശ്രമം.

ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകളുടെ ജയമായിരുന്നു സിംബാബ്‌വെക്കെതിരെ ഇന്ത്യ സ്വന്തമാക്കിയിരുന്നത്. മായങ്ക് യാദവിന്റെയും വൈഭവ് സൂര്യവംശിയുടെയും പ്രകടനമായിരുന്നു ഇന്ത്യയുടെ ജയത്തിൽ നിർണായകമായിരുന്നത്. മത്സരശേഷം ഇരുവരെയും പുകഴ്ത്തികൊണ്ട് നായകൻ ശ്രേയസ് അയ്യർ സംസാരിക്കുകയും ചെയ്തിരുന്നു.

19 പന്തിൽ നിന്ന് അർധസെഞ്ചുറി നേടിയായിരുന്നു വൈഭവ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. നാല് സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു വണ്ടർ കിഡിന്റെവണ്ടർ അടിപ്പിക്കുന്ന പ്രകടനം. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ഇന്ത്യയ്ക്കായി മത്സരത്തിൽ മികച്ച് നിന്നിരുന്നു. 24 പന്തിൽ നിന്ന് 35 റൺസായിരുന്നു താരത്തിന്റെ നേട്ടം. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വഴങ്ങിയാണ് മായങ്ക് തിളങ്ങിയത്. പ്രിൻസ് യാദവും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Content highlight: India vs Zimbabwe 2nd T20 preview India aims to clinch series

dot image
To advertise here,contact us
dot image