'ഇടിച്ചതല്ല, തള്ളുക മാത്രമാണ് ചെയ്തത്'; ഡാനി ഓൾമോയുമായുള്ള കൈയാങ്കളിയില്‍ റോബർട്ടോ അയാള

ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന സ്പെയിനിനോട് പരാജയപ്പെട്ടിരുന്നത്

'ഇടിച്ചതല്ല, തള്ളുക മാത്രമാണ് ചെയ്തത്'; ഡാനി ഓൾമോയുമായുള്ള കൈയാങ്കളിയില്‍ റോബർട്ടോ അയാള
dot image

2026 ഫിഫ ലോകകപ്പിൽ സ്പെയിൻ - അർജന്റീന ഫൈനൽ പോരാട്ടത്തിന് ശേഷം ഇരുടീമിലെയും താരങ്ങൾ തമ്മിൽ കൊമ്പുകോർത്തിരുന്നു. പിന്നാലെ സമ്പത്തിൽ ഫിഫ ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്പെയിനിന്റെ ഡാനി ഓൽമോയെ പിടിച്ചുതള്ളിയതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്‍റീനയുടെ സഹപരിശീലകനായ റോബർട്ടോ അയാള. പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഫൈനൽ പോരാട്ടത്തിന് സേഷംനടന്ന സംഭവത്തിൽ എനിക്ക് വലിയ ഖേദമുണ്ട്. ഇങ്ങനെ ഒരുപദവിയിൽ ഇരിക്കുമ്പോൾ പ്രകോപനങ്ങളിൽ വഴങ്ങി അങ്ങനെ ഒരിക്കലും പ്രതികരിക്കാൻ പാടില്ലായിരുന്നു. ഞാൻ ഡാനി ഓൾമോയെ മുഖത്ത് ഇടിക്കുകയല്ല മറിച്ച് തള്ളുകയാണ് ചെയ്തത്. താരത്തിന്റെ ചില വാക്കുകൾ തന്നെയാണ് എന്നെ പ്രകോപിപ്പിച്ചത്. സ്വന്തം താരങ്ങളെ പിന്തിരിപ്പിക്കാനായിരുന്നു മൈതാനത്തെത്തിയതെന്നും എന്നാൽ, ആ നിമിഷം തനിക്ക് തന്നെ നിയന്ത്രിക്കാനായില്ല', റോബർട്ടോ വിശദീകരിച്ചു. താരത്തോടെ നേരിട്ട് ക്ഷാമപാനം നടത്താനും താൻ തയ്യരെന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന സ്പെയിനിനോട് പരാജയപ്പെട്ടിരുന്നത്. ഇതോടെ 16 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിടുകയും ചെയ്തു.

Content highlight: Roberto Ayala clarifies clash with Dani Olmo pushed not punched

dot image
To advertise here,contact us
dot image