

2026 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ ആദ്യ പ്രതികണം നടത്തി അർജന്റീനയുടെ മധ്യനിര താരം ലിയാന്‍ഡ്രോ പരേഡസ്. സ്പാനിഷ് താരങ്ങളുമായി നടന്ന കയ്യാങ്കളിയെ കുറിച്ച് പ്രതികരണം ഒന്നും നടത്താതിരുന്ന താരം, ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ജന്റൈന്‍ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി.
'അർജന്റീന അർഹിച്ചിരുന്ന സന്തോഷം അവർക്ക് നൽകാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ട്. എന്നാൽ, ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ജന്റൈന്‍ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു', പരേഡസ് പറഞ്ഞു. കൂടാതെ അർജന്റീനയ്ക്കായി അവസാന നിമിഷം വരെ പൊരുതിയെന്നും താരം കൂട്ടിച്ചേർത്തു.
പ്രതികരണം നടത്തിയെങ്കിലും സ്പെയിനുമായുള്ള ഫൈനൽ പോരാട്ടത്തിന് പിന്നാലെ നടന്ന കയ്യാങ്കളിയെ കുറിച്ച് താരം പരാമർശം നടത്തിയിരുന്നില്ല. സംഭവത്തിൽ മാപ്പ് പറയാനും താരം തയ്യാറായിരുന്നില്ല. അതേസമയം, ഇതിൽ ഫിഫ ഇപ്പോൾ അന്വേഷണവും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ ലോകകപ്പിലെ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്തതിന് ശേഷം അര്‍ജന്റൈന്‍ താരങ്ങൾ നടത്തിയ ആഘോഷവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. താരങ്ങളുടെ ആ അതിരുവിട്ട ആഹ്ലാദപ്രകടനത്തിലും ഇപ്പോൾ ഫിഫയുടെ അന്വേഷണം നടക്കുന്നുണ്ട്.
Content highlight: Leandro Paredes reacts after Argentina final loss