സ്പാനിഷ് താരങ്ങളുമായുള്ള കയ്യാങ്കളി; അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

ഈ ലോകകപ്പിലെ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്തതിന് ശേഷം അര്‍ജന്റൈന്‍ താരങ്ങൾ നടത്തിയ ആഘോഷവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു

സ്പാനിഷ് താരങ്ങളുമായുള്ള കയ്യാങ്കളി; അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
dot image

ഫിഫ ലോകകപ്പും അവസാനിച്ചു സ്പെയിൻ കപ്പിൽ മുത്തമിടുകയും ചെയ്തു. ടൂർണമെന്റിന്റെ തുടക്കത്തിൽ അർജന്റീനയ്ക്ക് കാര്യങ്ങൾ എല്ലാം അനുകൂലമായിരുന്നെങ്കിലും അവാസാനഘട്ടത്തിൽ എത്തിയപ്പോഴും ടൂർണമെന്റ് അവസാനിച്ചതിന് ശേഷവും അവർക്ക് അതൊന്നും അത്ര സുഖകരമല്ല. ഇംഗ്ലണ്ടിനെതിരായ സെമിയിലെ ജയത്തിന് ശേഷം നടത്തിയ വിവാദ വിജയാഘോഷത്തിന് പിന്നാലെ ഇപ്പോൾ കലാശപ്പോരാത്തതിന് ശേഷം സ്പാനിഷ് താരങ്ങളുമായി നടന്ന കയ്യാങ്കളിയിലും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഫിഫ.

സ്പെയിൻ - അർജന്റീന ഫൈനൽ പോരാട്ടത്തിന് പിന്നാലെ അർജന്റീനയുടെ സഹപരിശീലകന്‍ റോബെര്‍ട്ടോ അയാള, ലിയാന്‍ഡ്രോ പരേഡസ്, നെഹ്വെല്‍ മൊളീന, തിയാഗോ അല്‍മാഡ, എന്നിവർ സ്പാനിഷ് താരങ്ങളുമായി കയ്യാങ്കളിയില്‍ ഏർപ്പെട്ടിരുന്നു. ലോകകിരീടം നേടിയതോടെ സ്പാനിഷ് താരങ്ങൾ അതിന്റെ വിജയാഘോഷത്തിൽ ആയിരുന്നു. ഇതിനിടെ അര്‍ജന്റൈന്‍ താരം നെഹ്വെല്‍ മൊളീന സ്പെയിനിന്റെ നായകനായ റോഡ്രിയെ ഇടിച്ചതോടെയാണ് ഈ ഏറ്റുമുട്ടലിന് തുടക്കമായത്. മൊളീന റോഡ്രിയെ ഇടച്ചത് സ്പാനിഷ് താരങ്ങള്‍ ചോദ്യം ചെയ്യാൻ എത്തിയതോടെ സാഹചര്യം വഷളാവുകയും കൂട്ടത്തല്ലായി മാറുകയുമായിരുന്നു. അർജന്റീനയുടെ മുഖ്യപരിശീലകനായ ലയണൽ സ്കലോണി താരങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഇതിൽ അന്വേഷണം നടത്താൻ തീരുമാനിച്ച ഫിഫ തങ്ങളുടെ അച്ചടക്ക നിയമം അനുസരിച്ച് പ്രത്യേക ഉദ്യോഗസ്ഥനേയും നിയമിച്ചിട്ടുണ്ട്.

മുൻപ് ഈ ലോകകപ്പിലെ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്തതിന് ശേഷം അര്‍ജന്റൈന്‍ താരങ്ങൾ നടത്തിയ ആഘോഷവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. താരങ്ങളുടെ ആ അതിരുവിട്ട ആഹ്ലാദപ്രകടനത്തിലും ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താരങ്ങൾ കുറ്റക്കാരെന്ന് കണ്ടെത്തുകയാണെങ്കിൽ വിലക്കും കൂടാതെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴയും ചുമത്തും എന്ന് ഉറപ്പ്.

Content highlight: FIFA announces investigation into Argentina, Spain players brawl

dot image
To advertise here,contact us
dot image