ഹാഫ് ടൈമിലെ കാത്തിരിപ്പ് നീളും!; ഷോ സമയം കൂട്ടുമെന്ന് ഫിഫ

ദക്ഷിണ കൊറിയൻ ബാൻ‍ഡ് ബിടിഎസും പങ്കെടുക്കും.

ഹാഫ് ടൈമിലെ കാത്തിരിപ്പ് നീളും!; ഷോ സമയം കൂട്ടുമെന്ന് ഫിഫ
dot image

ലോകകപ്പ് ഫൈനലിനിടെയുള്ള ഹാഫ് ടൈം ഷോയുടെ സമയം കൂട്ടാൻ ഫിഫ ആലോചിക്കുന്നതായി വിവരം. പരിപാടിയുടെ സമയം 30 മിനിറ്റാക്കാൻ ഫിഫ ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂജഴ്സി സ്റ്റേഡിയത്തിൽ 19നു നടക്കുന്ന ഫൈനലിൽ ജസ്റ്റിൻ ബീബർ, ഷക്കീറ, മഡോണ തുടങ്ങിയ സെലിബ്രിറ്റികളെ ഉൾപ്പെടുത്തി സംഗീതപരിപാടി അവതരണമാകും ഇടവേള സമയത്തു നടക്കുക. കോൾഡ് പ്ലേ ബാൻഡിലെ ഗായകൻ ക്രിസ് മാർട്ടിൻ നയിക്കുന്ന പരിപാടിയിൽ ദക്ഷിണ കൊറിയൻ ബാൻ‍ഡ് ബിടിഎസും പങ്കെടുക്കും.

അതേസമയം, ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ നിയമമനുസരിച്ച് ഹാഫ് ടൈം 15 മിനിറ്റിൽ കൂടാൻ പാടില്ല. ഇതിൽ മാറ്റം വേണമെങ്കിൽ റഫറിയുടെ അനുമതി വേണ്ടി വരും. സംഗീത പരിപാടി നടക്കുന്നത് ഫുട്ബോൾ പിച്ചിലായതിനാൽ മത്സരം പുനരാരംഭിക്കുന്നതിനു മുൻപ് സ്റ്റേജ് അഴിച്ചുമാറ്റുന്നത് പിന്നെയും മത്സരം വൈകാൻ കാരണമായേക്കും.

content highlights: fifa to extend half time break for super bowl style halftime shows updates

dot image
To advertise here,contact us
dot image