

മറ്റൊരു ഫുട്ബോൾ ലോകകപ്പ് ഫൈനൽ കൂടി അടുത്തെത്തിയിരിക്കുകയാണ്. ജൂലായ് 19 അർധ രാത്രി 12 .30 ന് അർജന്റീനയും സ്‌പെയ്‌നുമാണ് കലാശ പ്പോര് നടക്കുക. കിരീടം നിലനിർത്താനാണ് അർജന്റീന ലക്ഷ്യമിടുന്നതെങ്കിൽ 2010 ന് ശേഷം ഒരു കിരീടമെന്ന സ്വപ്നമാണ് സ്‌പെയ്ൻ ടീമിന്.
അതേ സമയം ആരാധകരുടെ ഉള്ളിലുള്ള ഒരു സംശയമാണ് ഫൈനൽ ജയിച്ചു കിട്ടുന്ന കിരീടം നാട്ടിലേക്ക് കൊണ്ടുപോകാമോ എന്നത്. വിജയികള്‍ക്ക് ഈ ട്രോഫി കൊണ്ടുപോകാനാകില്ല എന്നതാണ് സത്യം. കലാശപ്പോരില്‍ സമ്മാന ദാനത്തില്‍ ട്രോഫി ഉയര്‍ത്താനും ഫോട്ടോ എടുക്കാനും അനുവാദമുണ്ടെങ്കിലും യഥാര്‍ഥ ട്രോഫി ടീമുകള്‍ക്ക് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല.
പകരം ട്രോഫിയോട് സാമ്യമുള്ള സ്വര്‍ണ്ണം പൂശിയ വില കുറഞ്ഞ ട്രോഫിയാണ് ടീമിനൊപ്പം കൊടുത്തുവിടുന്നത്. എന്നാല്‍ വിജയിച്ച ടീമിന്റെ പേരുകള്‍ ട്രോഫിക്ക് അടിയില്‍ ആലേഖനം ചെയ്യാറുണ്ട്.
1974 ന് മുമ്പ് മൂന്ന് തവണ ലോകകപ്പ് നേടിയ രാജ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ട്രോഫി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഒരു നിയമം ഫിഫ നടപ്പിലാക്കിയിരുന്നു. 1970 ലെ മൂന്നാം കിരീട നേട്ടത്തിന് ശേഷം ബ്രസീലിന് യഥാര്‍ഥ ജൂള്‍സ് റിമെറ്റ് ലോകകപ്പ് ട്രോഫി ലഭിച്ചിരുന്നു.
ബ്രസീല്‍ നാട്ടിലേക്ക് കൊണ്ടുവന്ന ജൂള്‍സ് റിമെറ്റ് ട്രോഫി 1983 ല്‍ റിയോ ഡി ജനീറോയിലെ ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് പ്രദര്‍ശിച്ചിച്ചിരുന്ന ട്രോഫി മോഷ്ടിക്കപ്പെട്ടു. നാളിതുവരെ, അത് വീണ്ടെടുക്കാനായിട്ടില്ല. ട്രോഫി ഉരുക്കി സ്വര്‍ണ്ണം വിറ്റതായി പരക്കെ വിശ്വസിക്കപ്പെടുന്നു. അതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഫിഫ എത്തിയത്.
content highlights: can fifa world cup winners take the original trophy home facts explained