ആഴ്ചയുടെ തുടക്കം കലക്കി; സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് ആയിരത്തിലേറെ രൂപ

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഉയർച്ച താഴ്ചകൾ പതിവായിരിക്കുകയാണ്

ആഴ്ചയുടെ തുടക്കം കലക്കി; സ്വർണവിലയിൽ ഇടിവ്; കുറഞ്ഞത് ആയിരത്തിലേറെ രൂപ
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ആയിരത്തിലേറെ രൂപയാണ് കുറഞ്ഞത്. 1040 രൂപ കുറഞ്ഞ് 1,04,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിനും സമാനമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. 1136 രൂപ കുറഞ്ഞ് 1,14,328 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 142 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഉയർച്ച താഴ്ചകൾ പതിവായിരിക്കുകയാണ്. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു ഒരു പവന്റെ വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് രണ്ട് ദിവസമായി ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം,തലമുറകളായി ബാങ്ക് ലോക്കറുകളിലും വീടുകളിലും സൂക്ഷിച്ചിരുന്ന പരമ്പരാഗത സ്വർണ്ണാഭരണങ്ങളോടുള്ള ഇന്ത്യൻ യുവതലമുറയുടെ സമീപനത്തിൽ വൻ മാറ്റമെന്നുള്ള പഠനം പുറത്തിറങ്ങിയിരിക്കുകയാണ്. വൈകാരികമായ അടുപ്പത്തേക്കാൾ സ്വർണ്ണത്തെ ഒരു സാമ്പത്തിക ആസ്തിയായി കണ്ട്, ജീവിതത്തിലെ സുപ്രധാന ലക്ഷ്യങ്ങൾക്കായി അത് വിറ്റഴിക്കാനോ റീസൈക്കിൾ ചെയ്യാനോ മില്ലേനിയലുകളും ജെൻ സികളും മടിക്കുന്നില്ലെന്നാണ് വിപണിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വീട് വാങ്ങുക, ഉന്നതവിദ്യാഭ്യാസം നേടുക, പുതിയ ബിസിനസ്സ് ആരംഭിക്കുക, അല്ലെങ്കിൽ കൂടുതൽ ലാഭകരമായ ഓഹരി വിപണിയിൽ നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് യുവാക്കൾ ഇന്ന് ലോക്കറിലിരിക്കുന്ന സ്വർണ്ണം പുറത്തെടുക്കുന്നത്.

Content Highlights: Gold prices in Kerala witnessed a decline today, with the price of one sovereign falling by Rs 1,040 to Rs 1,04,800. The price of one gram of gold dropped by Rs 130 and now stands at Rs 13,100.

dot image
To advertise here,contact us
dot image