

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയ്‌ക്കെതിരെ 2-1 ന് വിജയം നേടിയിട്ടും ടീമിന്റെ പ്രകടനത്തിൽ ഇംഗ്ലണ്ട് മാനേജർ തോമസ് ടുഷേൽ ഒട്ടും സന്തോഷവാനയിരുന്നില്ല. മത്സര ശേഷം അദ്ദേഹം പരസ്യമായി തന്നെ അതൃപ്തി പറയുകയും ചെയ്തിരുന്നു.
പിന്നാലെ ടുഷലിന്റെ പ്രതികരണത്തെ ചോദ്യം ചെയ്യുകയാണ് മത്സരത്തിൽ ഇരട്ട ഗോളുകളടിച്ച് നിർണായക പങ്കുവഹിച്ച ജൂഡ് ബെല്ലിങ്ഹാം. സംഭവത്തിൽ താരം അത്ഭുതവും അതൃപ്തിയും പ്രകടിപ്പിച്ചു. ടീമിനുള്ളിലെ അസ്വാരസ്യങ്ങളാണ് ഇതിനു ഇരുവരുടേയും പരസ്യ പ്രതികരണത്തിനു പിന്നിലെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
മൈതാനത്ത് കളിക്കാർ വിജയം ആഘോഷിക്കുമ്പോൾ മത്സര ശേഷമുള്ള അഭിമുഖത്തിൽ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് ടുഷൽ തുറന്നു പറയുകയായിരുന്നു.
എന്നാൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടു പോട്ടെ. മൈതാനത്ത് കളി സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതൊരു കഠിനമായ പോരാട്ടം തന്നെയായിരുന്നു. എർലിങ് ഹാളണ്ട്, നൂസ, സൊർലോത് എന്നിവരടങ്ങുന്ന ഒരു ടീമിനെതിരെ അത്തരം കഠിനമായ സാഹചര്യങ്ങളിൽ കളിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കാം. അത് ഒട്ടും എളുപ്പമുള്ളൊരു ടീമല്ല, ബെല്ലിങ്ഹാം തുറന്നടിച്ചു.
Content highlight: jude bellingham thomas tuchel disagreement england world cup performance