

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും പോര്‍ച്ചുഗീസ് റഫറി ജോവാ പിന്‍ഹെയ്റോയും തമ്മിലുണ്ടായ തർക്കം ചര്‍ച്ചയാകുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഫ്രീകിക്ക് എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധ മതിലില്‍ മെസി നില്‍ക്കുകയായിരുന്നു. നിശ്ചിത ദൂരത്തേക്ക് മാറി നില്‍ക്കാന്‍ റഫറി ആവശ്യപ്പെട്ട രീതി മെസിക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് റഫറിയുടെ അടുത്തേക്ക് നടന്ന മെസി ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു.
'ഞാന്‍ നിങ്ങളോട് മാന്യമായാണ് സംസാരിക്കുന്നത്. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നു.' ഈ സമയത്ത് മെസി ശാന്തനായി തന്റെ കൈകള്‍ പിന്നില്‍ കെട്ടിപിടിച്ച് നില്‍ക്കുന്നത് കാണാമായിരുന്നു. റഫറി പിന്‍ഹെയ്റോ ഇതിന് മറുപടിയായി കാര്‍ഡുകളൊന്നും പുറത്തെടുത്തില്ല, മത്സരം തടസമില്ലാതെ തുടരുകയും ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.
മത്സരത്തിൽ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ 3-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും മക് അലിസ്റ്ററുമാണ് അര്‍ജന്റീനയ്ക്കായി നിര്‍ണായക ഗോളുകള്‍ നേടിയത്. സെമിഫൈനലില്‍ ഇഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
content highlights: lionel messi angry with referee argentina vs switzerland world cup