ഞങ്ങളെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല; ലോകകപ്പ് വിവാദങ്ങള്‍ക്കിടെ റഫറിമാരെ പിന്തുണച്ച് കോളിന

അര്‍ജന്റീന-ഈജിപ്ത് മത്സരത്തെക്കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണം

ഞങ്ങളെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല; ലോകകപ്പ് വിവാദങ്ങള്‍ക്കിടെ റഫറിമാരെ പിന്തുണച്ച് കോളിന
dot image

ഫുട്‌ബോള്‍ ലോകകപ്പിലെ റഫറിയിങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ഒഫീഷ്യല്‍സിന് പൂര്‍ണ പിന്തുണയുമായി ഫിഫ റഫറിയിങ് കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ലൂയിജി കൊളിന. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാര്‍ തികച്ചും സ്വതന്ത്രരാണെന്നും ബാഹ്യമായ ഒരു ശക്തിക്കും അവരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് മത്സരങ്ങളിലെ ചില നിര്‍ണായക തീരുമാനങ്ങളെച്ചൊല്ലി വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൊളിനയുടെ പ്രതികരണം. ഫ്രാന്‍സ്-മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനക്കാരായ ഒഫീഷ്യല്‍സിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. 'കളിക്കളത്തില്‍ റഫറിമാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പൂര്‍ണമായും അവരുടെ പ്രൊഫഷണലിസത്തെയും നിയമങ്ങളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റാരുടെയും താല്‍പര്യങ്ങള്‍ക്കോ സ്വാധീനങ്ങള്‍ക്കോ അവര്‍ വഴങ്ങാറില്ല. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ ഞങ്ങളുടെ ഒഫീഷ്യല്‍സ് അതിനെയെല്ലാം അതിജീവിക്കാന്‍ പ്രാപ്തരാണ്.' -പിയര്‍ലൂയിജി കൊളിന പറഞ്ഞു.
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, റഫറിമാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഫിഫയുടെ വിശദീകരണം. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏറ്റവും കൃത്യമായ തീരുമാനങ്ങള്‍ ഉറപ്പാക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജിപ്തിന്റെ ഗോള്‍ നിഷേധം
അര്‍ജന്റീനയ്‌ക്കെതിരെ ഈജിപ്ത് നേടിയ ഒരു നിര്‍ണായക ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി റദ്ദാക്കിയിരുന്നു. ഗോള്‍ വീഴുന്നതിന് തൊട്ടുമുമ്പ് ഈജിപ്ഷ്യന്‍ മിഡ്ഫീല്‍ഡര്‍ മര്‍വാന്‍ ആതിയ, അര്‍ജന്റീനന്‍ ഡിഫന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ കാലില്‍ ചവിട്ടിയതായി റഫറി കണ്ടെത്തി. ഇതാണ് ഗോള്‍ നിഷേധിക്കാന്‍ കാരണം. ഈ തീരുമാനത്തെ കൊളിന ന്യായീകരിച്ചു: 'ഒരു ഗോള്‍ വീണുകഴിഞ്ഞാല്‍ അതിന്റെ ബില്‍ഡ്-അപ്പില്‍ എന്തെങ്കിലും ഫൗള്‍ നടന്നിട്ടുണ്ടോ എന്ന് 'വാര്‍' പരിശോധിക്കും. അത് ഗോളിനെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ റഫറിയോട് ഓണ്‍ ഫീല്‍ഡ് റിവ്യൂ നടത്താന്‍ ആവശ്യപ്പെടും. എതിരാളിയുടെ കാലില്‍ ചവിട്ടുന്നത് ഫൗള്‍ തന്നെയാണ്. മൈതാനത്തുള്ള റഫറി അത് കണ്ടില്ലെങ്കിലും 'വാറിന്' അതില്‍ ഇടപെടാം. എന്നാല്‍ ഇതേ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മുഹമ്മദ് സലായും ജൂലിയന്‍ അല്‍വാരസും തമ്മിലുണ്ടായ സമ്പര്‍ക്കം വെറും സ്വാഭാവിക ഫുട്‌ബോള്‍ കോണ്‍ടാക്ട് മാത്രമായിരുന്നു, അതിനാല്‍ അവിടെ ഫൗള്‍ അനുവദിച്ചില്ല.' -കോളിന പറഞ്ഞു.


ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അര്‍ജന്റീന ക്രിസ്റ്റ്യന്‍ റൊമേറോ (79-ാം മിനിറ്റ്), ലയണല്‍ മെസ്സി (83-ാം മിനിറ്റ്), എന്‍സോ ഫെര്‍ണാണ്ടസ് (ഇഞ്ചുറി ടൈം) എന്നിവരുടെ ഗോളുകളിലൂടെ 3-2 ന്റെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. തോല്‍വിക്ക് പിന്നാലെ ഫിഫ 'ഫെയര്‍ പ്ലേ' മറന്നുവെന്നും അര്‍ജന്റീനയ്ക്ക് അനുകൂലമായാണ് തീരുമാനങ്ങള്‍ വന്നതെന്നും ഈജിപ്ത് കോച്ച് ഹൊസാം ഹസ്സന്‍ ആരോപിച്ചിരുന്നു.

content highlights: 'No one can influence us'; FIFA Refereeing Chief Collina backs officials amid World Cup controversies

dot image
To advertise here,contact us
dot image