

2026 ഫിഫ വേൾഡ് കപ്പിൽ ജർമനിക്കെതിരെ വല കുലുക്കി ഐവറി കോസ്റ്റ്. മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയാണ് ഐവറി കോളാസ്റ്റിനായി ഗോൾ നേടി ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഐവറി കോസ്റ്റ് ജർമനിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡിലാണ്.
ജൂൺ 14 ന് ക്യൂറസാവോയ്‌ക്കെതിരെ ജർമ്മനി ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് വിജയിച്ചിരുന്നു. ഗ്രൂപ്പ് ഇയിലാണ് ജർമ്മനി ഉൾപ്പെടുന്നത്. ഇന്നത്തെ എതിരാളികളായ ഐവറി കോസ്റ്റിന് പുറമെ കുറസാവോ, ഇക്കഡോർ എന്നിവരാണ് മറ്റ് ടീമുകൾ.
2014 ൽ ആണ് ജർമ്മനി അവസാനമായി വേൾഡ് കപ്പ് ഉയർത്തിയത്. കൂടാതെ 1954, 1974, 1990 എന്നി വർഷങ്ങളിലും ജർമ്മനി കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്.
Content highlight: World Cup Ivory Coast shock Germany with first half lead