ലോകകപ്പിൽ നെതർലാൻഡ്സിന് ആദ്യ ജയം; സ്വീഡനെ 5-1ന് തകർത്തു; ബ്രോബിക്കും ഗാക്പോയ്ക്കും ഇരട്ടഗോൾ

ആദ്യ കളിയിൽ ജപ്പാനുമായി സമനിലയിൽ പിരിഞ്ഞ നെതർലാൻഡ് നാലുപോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി

ലോകകപ്പിൽ നെതർലാൻഡ്സിന് ആദ്യ ജയം; സ്വീഡനെ 5-1ന് തകർത്തു; ബ്രോബിക്കും ഗാക്പോയ്ക്കും ഇരട്ടഗോൾ
dot image

ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ സ്വീഡനെ തകർത്ത് നെതർലാൻഡ്സ് ഒന്നാമത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഓറഞ്ച് പടയുടെ വിജയം.

അഞ്ചാം മിനിട്ടിൽ തന്നെ ബ്രയാൻ ബ്രോബിയിലൂടെ നെതർലാൻഡ്സ് മുന്നിലെത്തി. 17 ാം മിനുട്ടിൽ ബ്രോബി തന്നെ രണ്ടാം ഗോളും നേടി. പിന്നീട് ക്ലോഡി ഗാക്പോയും ഇരട്ട ഗോളുമായി നെതർലാൻസിന്റെ ലീഡ് ഉയർത്തി. പകരക്കാരനായി ഇറങ്ങിയ സമർവിലെയാണ് 89-ാം മിനിറ്റിൽ നെതർലാൻഡ്സിന്റെ അഞ്ചാം ഗോൾ നേടിയത്. ആന്റണി ഇലങ്കയുടെ വകയായിരുന്നു സ്വീഡന്റെ ആശ്വാസ ഗോൾ.

ആദ്യ കളിയിൽ ജപ്പാനുമായി സമനിലയിൽ പിരിഞ്ഞ നെതർലാൻഡ് നാലുപോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. അതെസമയം ടുണിഷ്യയെ ആദ്യ കളിയിൽ 5-1ന് തോൽപിച്ച സ്വീഡൻ രണ്ടാം മത്സരത്തിൽ അതേ ഗോൾ നിലയിൽ തോറ്റതും യാദൃശ്ചികമായി.

Content highlight: Netherlands vs Sweden World Cup result highlights

dot image
To advertise here,contact us
dot image