

ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ഇനി വിദൂരമല്ല. സെപ്റ്റംബർ 4 ന് 2026-27 സീസൺ തുടങ്ങുമെന്നാണ് ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ ബോഡി അംഗങ്ങളെ അറിയിച്ച് കഴിഞ്ഞു. ജനറൽ ബോഡി അംഗങ്ങളുമായി നടത്തിയ വെർച്വൽ യോഗത്തിലായിരുന്നു എഐഎഫ്എഫ് ഈ തീരുമാനങ്ങൾ അറിയിച്ചത്.
മുൻ സീസണുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്‌തമായി ആയിരുന്നു ഐഎസ്എൽ പന്ത്രണ്ടാം സീസൺ നടത്തിയത്. വലിയ ആരവങ്ങളോ ആവേശങ്ങളോ സംഘടനമോ 2025-26 സീസണിൽ ഉണ്ടായിരുന്നില്ല. അതേസമയം, 2026 -27 സീസൺ സെപ്റ്റംബർ 4 ന് ആരംഭിക്കും എന്ന് മാത്രമാണ് നിലവിൽ ലഭിക്കുന്ന സൂചന. അതിനായുള്ള തുടർ നീക്കങ്ങൾ എന്തൊക്കെ എന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
ഒപ്പം ഡ്യൂറന്‍ഡ് കപ്പ് ജൂൺ 25നും ജൂലൈ 25നും ഇടയിൽ നടക്കുമെന്നും എഐഎഫ്എഫ് അറിയിച്ചിട്ടുണ്ട്. ഏഴ് മാസം നീളുന്ന പൂർണ സീസണായിരിക്കും 2026-27ലെ ഇന്ത്യൻ സൂപ്പർ ലീഗെന്നും എഐഎഫ്എഫ് മേൽനോട്ടത്തിൽ തന്നെയായിരിക്കും ലീഗ് നടക്കുന്നതെന്നുമാണ് വിവരം.
Content highlight: ISL 13th season start date announced by AIFF