ഇനിമുതൽ 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരതം'! പേര് മാറ്റാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

ഡ്യൂറന്‍ഡ് കപ്പ് ജൂൺ 25നും ജൂലൈ 25നും ഇടയിൽ നടക്കുമെന്നും എഐഎഫ്എഫ് അറിയിച്ചു

ഇനിമുതൽ 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരതം'! പേര് മാറ്റാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ
dot image

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ പേരുമാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ന പേര് ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരതം എന്നാക്കാനാണ് ഇപ്പോഴത്തെ നീക്കങ്ങൾ. പേരുമാറ്റത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിക്കണം എന്ന് ഉള്ളതിനാൽ ഇത് അത്ര എളുപ്പമായിരിക്കില്ല. മാത്രമല്ല, അംഗീകാരം ലഭിച്ച ശേഷം കായിക മന്ത്രാലയത്തിന് ശിപാർശ അയക്കുകയും വേണം.

അതേസമയം, ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെപ്റ്റംബർ 4 ന് ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ ബോഡി അംഗങ്ങളോട് അറിയിച്ചിട്ടുണ്ട്. വെർച്വൽ യോ​ഗത്തിലായിരുന്നു എഐഎഫ്എഫ് തീരുമാനം അറിയിച്ചത്. ഈ യോഗത്തിൽ തന്നെയായിരുന്നു പേരുമാറ്റത്തെ കുറിച്ചുള്ള ചർച്ചകളും നടന്നത്. ഡ്യൂറന്‍ഡ് കപ്പ് ജൂൺ 25നും ജൂലൈ 25നും ഇടയിൽ നടക്കുമെന്നും എഐഎഫ്എഫ് അറിയിച്ചു. ഏഴ് മാസം നീളുന്ന പൂർണ സീസണായിരിക്കും 2026-27ലെ ഐഎസ്എൽ സീസൺ. എഐഎഫ്എഫ് മേൽനോട്ടത്തിലായിരിക്കും ലീഗ് നടക്കുന്നതും.

Content highlight: AIFF to rename as Football Federation of Bharat

dot image
To advertise here,contact us
dot image