

ലോക കാൽപന്ത് മാമാങ്കത്തിന്റെ ആവേശത്തിലാണ് ഫുട്ബോൾ ലോകം. അതിനിടയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിന്റെ വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികളെ ആകെ ഞെട്ടിച്ചിരിക്കുന്നത്. 46-ാം വയസിസ്സിലാണ് ബാഴ്സലോണ മുൻ സൂപ്പർ താരത്തിന്റെ ഈ തിരിച്ചുവരവ്. ഇറ്റാലിയൻ മൂന്നാം ഡിവിഷൻ ലീഗിലെ ക്ലബ്ബായ 'റവെന്ന'യുമായാണ് റൊണാൾഡീഞ്ഞോ നിലവിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.
2015 ൽ ബൂട്ടഴിച്ച താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബൂട്ടണിയാണ് തയ്യാറെടുക്കുന്നത്. 2015 സെപ്റ്റബറിലായിരുന്നു താരം പ്രൊഫഷണൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ജൂൺ 23-ന് മിയാമിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ റൊണാൾഡീഞ്ഞോയെ ക്ലബ്ബ് ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. മുമ്പ് എസി മിലാന് വേണ്ടി മൂന്ന് സീസണുകൾ കളിച്ച റൊണാൾഡീഞ്ഞോന്യോയുടെ ഇറ്റലിയിലേക്കുള്ള രണ്ടാം വരവ് കൂടിയാണിത്. മിലാനൊപ്പം 2010-11 സീസണിൽ സിരി എ കിരീടവും അദ്ദേഹം നേടിയിരുന്നു.
എന്നാൽ, 46-ാം വയസ്സിലെ ഈ മടങ്ങി വരവ് ഒരു മാർക്കറ്റിങ് തന്ത്രമാണെന്നും റൊണാൾഡീന്യോ ഒരു പ്രൊഫഷണൽ മത്സരം കളിക്കാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തുന്നവരും ഉണ്ട്.
Content highlight: Ronaldinho shock football return at 46