മുന്നില്‍ കുഞ്ഞന്മാര്‍; ജര്‍മനി പ്രതീക്ഷിക്കുന്നത് അനായാസ ജയം

ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ ക്യുറസാവോ

മുന്നില്‍ കുഞ്ഞന്മാര്‍; ജര്‍മനി പ്രതീക്ഷിക്കുന്നത് അനായാസ ജയം
dot image

ഫുട്‌ബോള്‍ ലോകകപ്പിലെ ഈ പതിപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ജര്‍മനിക്ക് ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. മികച്ച ജയത്തോടെ ക്യുറസോവയെ തോല്‍പ്പിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയും പിന്നീടുള്ള മത്സരങ്ങളില്‍ ജയത്തോടെ സ്ഥാനം നിലനിര്‍ത്തുകയുമാകും ലക്ഷ്യം. ഗ്രൂപ്പ് ഇ-യിലെ ആദ്യ മത്സരത്തില്‍, 4 തവണ ലോക ചാംപ്യന്‍മാരായ ജര്‍മനി ഇന്നു രാത്രി 10.30ന് ഇറങ്ങുന്നത് അഞ്ചാം കിരീടം സ്വപ്നം കണ്ടാണ്.

കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ ക്ഷീണം ജര്‍മനിക്കുണ്ട്. ഇത് തീര്‍ക്കുകയുമാണ് ജര്‍മനിയുടെ ലക്ഷ്യം. ദുര്‍ബലരാണ് എതിരാളികള്‍ എന്നതിനാല്‍ അട്ടിമറി സാധ്യതയുമില്ല. പക്ഷെ, കന്നി ലോകകപ്പിനെ വലിയ ആവേശത്തോടെയാണ് ടീം നേരിടുന്നത്.

ഫ്‌ലോറിയന്‍ വിര്‍റ്റ്‌സ്, ജമാല്‍ മുസിയാല, കായ് ഹാവെര്‍ട്‌സ് എന്നിവരാണ് എന്നിവരാണ് ജര്‍മനിയുടെ കരുത്ത്. യൂലിയന്‍ നാഗല്‍സ്മാന്‍ പരിശീലിപ്പിക്കുന്ന ജര്‍മനി 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഹൈപ്രസിങ്ങിലൂടെ തുടക്കത്തില്‍ തന്നെ ഗോളുകള്‍ നേടാനാകും ശ്രമിക്കുകയെന്ന് വ്യക്തം. എഴുപത്തെട്ടുകാരനായ വെറ്ററന്‍ പരിശീലകന്‍ ഡിക്ക് അഡ്വക്കാറ്റിന്റെ പരിശീലകത്വത്തിലാണ് ക്യുറസാവോ ഇറങ്ങുന്നത്. പ്രതിരോധമായിരിക്കും ടീം ലക്ഷ്യമിടുന്നത്. 5-4-1 ഫോര്‍മേഷനില്‍ ജര്‍മന്‍ മുന്നേറ്റത്തെ വരിഞ്ഞുമുറുക്കിയേക്കും.

content highlights:Curaçao ahead; Germany expects an easy win

dot image
To advertise here,contact us
dot image