

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം സ്വന്തമാക്കി രണ്ട് മലയാളികള്‍. ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ജിനോയ് കുമാര്‍, സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രകാശന്‍ തെമാലിപ്പറമ്പില്‍ എന്നിവരാണ് ഭാഗ്യം സ്വന്തമാക്കിയ മലയാളികള്‍.
ഷാർജയിൽ കഴിഞ്ഞ 20 വർഷമായി പ്രവാസിയായ ജിനോയ് കുമാറിന് അഞ്ച് ലക്ഷം ദിർഹത്തിന്റെ സമ്മാനമാണ് ലഭിച്ചത്. ജിനോയിയും മറ്റ് 20 സുഹൃത്തുക്കളും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് എല്ലാ മാസവും സ്ഥിരമായി ടിക്കറ്റുകൾ എടുത്തിരുന്നത്. ഈ സുഹൃദ് വലയത്തിന് ലഭിക്കുന്ന ആദ്യത്തെ സമ്മാനം കൂടിയാണിത്. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഈ വർഷം കുടുംബസമേതം ഒരു യാത്ര പോകാനാണ് പദ്ധതിയിടുന്നതെന്ന് ജിനോയ് പ്രതികരിച്ചു.
അബുദാബി ബിഗ് ടിക്കറ്റ് 287-ാം നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ പ്രവാസികളാണ് വിജയികളായത്. ഈ തവണത്തെ ഭാഗ്യശാലികളിൽ ഏറ്റവും വലിയ തുകയായ പത്ത് ലക്ഷം ദിർഹം സ്വന്തമാക്കിയത് റാഞ്ചി സ്വദേശിയായ ബിസിനസുകാരൻ കിഷോരേഷ് റൗട്ടാണ്. കഴിഞ്ഞ 18 വർഷമായി കുടുംബസമേതം യുഎഇയിൽ താമസിക്കുകയാണ് ഇദ്ദേഹം.
ഉത്തർപ്രദേശുകാരനായ സോഫ്റ്റുവെയർ കൺസൾട്ടന്റ് ശരദ് കുമാർ ആണ് മറ്റൊരു വിജയി. രണ്ടര വർഷത്തെ ശ്രമഫലത്തിനൊടുവിലാണ് ശരദ് സിങ്ങിനെ ഭാഗ്യം തേടിയെത്തിയത്. 2,50,000 ദിർഹമാണ് സമ്മാനത്തുകയായി ലഭിക്കുക. 2014 മുതൽ യുഎഇയിൽ താമസിക്കുന്ന ശരദ് കുമാർ സിങ് രണ്ടര വർഷം മുൻപാണ് സുഹൃത്തുക്കളിൽ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. എന്നെങ്കിലുമൊരിക്കൽ തനിക്കും ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്നുമുതൽ എല്ലാ മാസവും അദ്ദേഹം മുടങ്ങാതെ ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ഇത്തവണ ആ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.
Content HIghlights: Five Indian expatriates were announced as winners in the latest Big Ticket draw. Among them are two more Malayalees, adding to the growing list of Indian winners who have secured significant cash prizes through the popular UAE raffle.