

ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ റഫറിയാകേണ്ടിയിരുന്ന സൊമാലിയന്‍ റഫറി ഒമര്‍ അര്‍താനെ യുവേഫ സൂപ്പര്‍ കപ്പ് മത്സരം നിയന്ത്രിക്കും. ഒമറിന് യുഎസില്‍ പ്രവേശന വിലക്ക് നേരിട്ടത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മയാമിയില്‍ വിമാനമിറങ്ങിയ ഒമറിനെ സെക്യൂരിറ്റി വിഭാഗം തടയുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ മികച്ച റഫറിക്കുള്ള പുരസ്‌കാരം നേടിയ അര്‍താന്‍, ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സോമാലിയന്‍ റഫറിയെന്ന ചരിത്രനേട്ടത്തിന്റെ അരികിലായിരുന്നു. ഒരു സുരക്ഷാ ഭീഷണിയെയും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഇതുതന്നെയാണ് അവസാന വാക്കെന്നും വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതേസമയം, യു.എസ് തീരുമാനത്തില്‍ കൈമലര്‍ത്തുകയാണ് ഭരണസമിതിയായ ഫിഫ. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഫിഫയുടെ നിലപാട്.
ഇതോടെയാണ് ഒമറിന് വ്യാപകമായി പിന്തുണ ലഭിച്ചത്. ഓഗസ്റ്റ് 12നാണ് യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍. പിഎസ്ജി-ആസ്റ്റന്‍ വില്ലയെയാണ് നേരിടുക. ഈമത്സരം ഒമര്‍ അര്‍താന നിയന്ത്രിക്കും.
content highlights: America insulted him; UEFA stands in solidarity with Omar Artane