ട്രെബിള്‍ നേട്ടത്തിനരികെ മാഞ്ചെസ്റ്റര്‍ സിറ്റി, എന്‍സോ കരുത്തില്‍ ചെല്‍സി തൂക്കുമോ?

എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റി-ചെല്‍സി ഫൈനല്‍ മേയ് 16ന് വെംബ്ലി സ്റ്റേഡിയത്തില്‍

ട്രെബിള്‍ നേട്ടത്തിനരികെ മാഞ്ചെസ്റ്റര്‍ സിറ്റി, എന്‍സോ കരുത്തില്‍ ചെല്‍സി തൂക്കുമോ?
dot image

എഫ്എ കപ്പ് ഫുട്‌ബോളില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ ചെല്‍സിക്ക് ഫൈനല്‍ പ്രവേശം. ലീഡ്‌സിനെതിരായ മത്സരത്തില്‍ 23-ാം മിനിറ്റിലാണ് അര്‍ജന്റീനാ താരത്തിന്റെ ഗോള്‍. മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയായിരുന്നു ചെല്‍സിയുടെ മുന്നേറ്റം. എന്നാല്‍ സ്‌കോറിങ്ങിന് വിഷമിച്ച ടീമിന് ഏകഗോള്‍ കൊണ്ട് ജയം ആഘോഷിക്കേണ്ടി വന്നു.

മേയ് 16-ന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സമാഞ്ചെസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയുടെ എതിരാളി. സതാംപ്ടണെ തോല്‍പ്പിച്ചാണ് മാഞ്ചെസ്റ്റര്‍ സിറ്റി ഫൈനലിലെത്തിയത്. കളിയില്‍ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഫിന്‍ അസസിലൂടെ 79-ാം മിനിറ്റില്‍ സതാംപ്ടണ്‍ ലീഡെടുത്തെങ്കിലും ഗോളാവേശം പക്ഷെ, മൂന്നുമിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സതാംപ്ടണ്‍ ആരാധകരുടെ ആവേശം തല്ലിക്കെടുത്തി 82-ാം മിനിറ്റില്‍ ജെറമി ഡോകുവിന്റെ ഗോളില്‍ സമനില പിടിച്ച മാഞ്ചെസ്റ്റര്‍ സിറ്റി നിശ്ചിത സമയം അവസാനിക്കാന്‍ മൂന്നുമിനിറ്റ് ശേഷിക്കെ വിജയഗോളടിച്ചു. ഇതോടെ ഫൈനലിലേക്ക് എന്‍ട്രി ടിക്കറ്റും നേടി.

നികോ ഗോണ്‍സാലസാണ് സിറ്റിക്കുവേണ്ടി വിജയഗോള്‍ നേടിയത്. സതാംപ്ടണെതിരായ തോല്‍വിയെന്ന നാണക്കേടില്‍നിന്നും ഇതോടെ സിറ്റി രക്ഷപ്പെട്ടിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ സതാംപ്ടണെതിരെ കടുത്ത ആക്രമണം തുടങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റി 24 ഷോട്ടുകളാണ് എതിര്‍മുഖം ലക്ഷ്യമിട്ട് അഴിച്ചുവിട്ടിരുന്നത്. പന്തടക്കത്തിലും സിറ്റിയുടെ ആധിപത്യമായിരുന്നു. പക്ഷെ ആദ്യപകുതിയില്‍ ഒരുഗോള്‍പോലും നേടാന്‍ സിറ്റിക്കായില്ല.

മാഞ്ചെസ്റ്റര്‍ സിറ്റി ആഭ്യന്തര ട്രെബിളിന്റെ ഏറെയടുത്താണ്. ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ടീമിന് എഫ്എ കപ്പ് സ്വന്തമാക്കാനായാല്‍ നേട്ടമാകും. പ്രീമിയര്‍ ലീഗിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ 33 മത്സരത്തില്‍ 21 ജയത്തോടെ 70 പോയിന്റാണ് സിറ്റിക്കുള്ളത്. ടീം രണ്ടാം സ്ഥാനത്താണ്. 73 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാം സ്ഥാനത്ത്.

content highlights: Manchester City on the verge of a Treble; Will Chelsea pull off an upset with Enzo's strength

dot image
To advertise here,contact us
dot image