'ദുരന്തബാധിതരുടെ സ്വകാര്യത PR വര്‍ക്കിന് ഉപയോഗിക്കരുത്; സർക്കാർ വീടുവെച്ച് നൽകാൻ ഇത്രയും വൈകിയത് ദുഃഖകരം'

'മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാദിഖലി ശിഖാബ് തങ്ങള്‍ നേരിട്ടാണ് നേതൃത്വം നല്‍കിയത്'

'ദുരന്തബാധിതരുടെ സ്വകാര്യത PR വര്‍ക്കിന് ഉപയോഗിക്കരുത്; സർക്കാർ വീടുവെച്ച് നൽകാൻ ഇത്രയും വൈകിയത് ദുഃഖകരം'
dot image

മലപ്പുറം: ദുരന്തബാധിതരുടെ സ്വകാര്യത പി ആര്‍ വര്‍ക്കിന് ഉപയോഗിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ പറഞ്ഞ വാക്ക് പാലിച്ചു. ആത്മാര്‍ത്ഥമായി ഒരു കാര്യം ശ്രമിച്ചാല്‍ അത് നടക്കും. മികച്ച കമ്പനികളെവെച്ചാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എല്ലാ കാര്യങ്ങള്‍ക്കും പാണക്കാട് കുടുംബത്തിന്റെ ഒരു ടച്ച് ഉണ്ട്. അവര്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സത്യസന്ധത ഉണ്ടാകും. പറയുന്ന വാക്കിന് വിലയുണ്ടാകണം എന്ന് നിര്‍ബന്ധമുള്ള ആളുകളാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സാദിഖലി ശിഖാബ് തങ്ങള്‍ നേരിട്ടാണ് നേതൃത്വം നല്‍കിയത്. വീട് നിര്‍മ്മാണത്തില്‍ യാതൊരു കുറവും ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ചെലവ് കൂടിയാലും കുഴപ്പമില്ല, ക്വാളിറ്റിയില്‍ ക്രോംപ്രമൈസ് ചെയ്യരുതെന്നുണ്ടായിരുന്നു. അതുകൊണ്ട് മനോഹരമായി ചെയ്യാന്‍ പറ്റി. ഇനി കുറച്ച് പണികള്‍ കൂടി ചെയ്യാനുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വീട് കൈമാറുന്നത് തെരഞ്ഞെടുപ്പിന് പ്രചാരണ വിഷയമാക്കിയിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിന് വിഷയമാക്കേണ്ടതല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എല്ലാവരും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കണം. ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാവരുതെന്ന ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഒരുഘട്ടമെത്തിയപ്പോള്‍ സര്‍ക്കാരിന്റെ പദ്ധതി നീണ്ട് പോകുകയാണെന്ന് മനസിലായി. തങ്ങള്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് പറഞ്ഞു. കോണ്‍ഗ്രസിന്റെ എല്ലാ സോഴ്‌സില്‍ നിന്നുള്ള ഫണ്ടും സര്‍ക്കാരിന് നല്‍കിയിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ 20 കോടി സര്‍ക്കാരിന് നല്‍കി. തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് നന്ദി പറഞ്ഞിരുന്നു.
സര്‍ക്കാരുമായി എല്ലാവരും സഹകരിച്ചു. എന്നാല്‍ കാലാവധി കഴിയുന്നതിന് മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ വീട് വെച്ച് നല്‍കാന്‍ ഇത്രയും വൈകിയത് ദുഃഖകരമാണ്. ഫണ്ട് കയ്യിലുണ്ടായിട്ടും വീട് കൈമാറാന്‍ വൈകിയത് വലിയ വീഴ്ച്ചയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights- P K Kunhalikutty said the privacy of disaster victims should not be used for PR work

dot image
To advertise here,contact us
dot image