തുടര്‍ച്ചയായ രണ്ടാം ജയം; പോയിന്റ് പട്ടികയില്‍ മുന്നേറി കേരള ബ്ലാസ്റ്റേഴ്‌സ്

ഒഡിഷ എഫ്‌സിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടുഗോളിന്, ജയം ഇഞ്ചുറി ടൈം ഗോളില്‍

തുടര്‍ച്ചയായ രണ്ടാം ജയം; പോയിന്റ് പട്ടികയില്‍ മുന്നേറി കേരള ബ്ലാസ്റ്റേഴ്‌സ്
dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം. കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് മഞ്ഞപ്പടയുടെ ജയം. സ്വന്തം തട്ടകത്തില്‍ മേധാവിത്തം പുലര്‍ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി വിക്ടര്‍ ബെര്‍തോമ്യൂ 12-ാം മിനിറ്റില്‍ ആദ്യഗോളടിച്ചു. റഹീം അലിയിലൂടെ 27-ാം മിനിറ്റില്‍ ഒഡിഷ തിരിച്ചടിച്ചെങ്കിലും ഇഞ്ചുറി ടൈം ഗോളിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. 90+4-ാം മിനിറ്റില്‍ മത്തിയാസ് ഹെര്‍നാണ്ടസാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. പുതിയ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡിന് കീഴില്‍ ടീം നടത്തുന്ന മികച്ച തിരിച്ചുവരവ് ആരാധകര്‍ക്കും ആവേശമായി.

11 കളിയില്‍ മൂന്നുജയവും ആറുതോല്‍വിയും രണ്ട് സമനിലയുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ടീം 11 പോയിന്റോടെ ഒമ്പതാം സ്ഥാനത്തെത്തി. എട്ടുമത്സരങ്ങളില്‍ ആകെ ഒരുജയമുള്ള ഒഡിഷയ്ക്ക് നാലുകളിയില്‍ തോല്‍വിയാണ് ഫലം. മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ ഒഡിഷ ആറുപോയിന്റോടെ 13-ാം സ്ഥാനത്താണ്.

content highlights: Second consecutive win; Kerala Blasters climb up the points table

dot image
To advertise here,contact us
dot image