ലയണൽ മെസി ഇനി 'ക്ലബ് മുതലാളി'; വാങ്ങിയത് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ്‌

സ്‌പെയിനിലെ കാറ്റലൂനിയ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബാണ് മെസി വില കൊടുത്തു വാങ്ങിയത്

ലയണൽ മെസി ഇനി 'ക്ലബ് മുതലാളി'; വാങ്ങിയത് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ്‌
dot image

അര്‍ജന്റീന ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഇനി ഫുട്‌ബോള്‍ ക്ലബ് ഉടമ. സ്‌പെയിനിലെ കാറ്റലൂനിയ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബാണ് മെസി വില കൊടുത്തു വാങ്ങിയത്.

തന്റെ മുന്‍ ക്ലബായ ബാഴ്സലോണയുടെ തൊട്ടടുത്തു തന്നെയുള്ള ചെറിയ ക്ലബായ യൂണിയോ അസ്‌പോര്‍ട്ടീവോ കോർനെല്ല (യുഇ കോർനെല്ല) എന്ന ടീമാണ് മെസി വാങ്ങിയത്. സ്‌പെയിനിലെ അഞ്ചാം ഡിവിഷന്‍ ടീമാണിത്. ടീമിനെ സ്വന്തമാക്കാനായി എത്ര തുകയാണ് ഇതിഹാസതാരം മുടക്കിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സീസണില്‍ മികച്ച പ്രകടനമാണ് ക്ലബ് കോർനെല്ല നടത്തുന്നത്. നിലവില്‍ അവര്‍ മൂന്നാം സ്ഥാനത്തുണ്ട്. 3700 പേര്‍ക്ക് ഇരിക്കാവുന്ന ഹോം ഗ്രൗണ്ടും ക്ലബിന് സ്വന്തമായുണ്ട്. 2013-14 സീസണില്‍ ക്ലബ് അഞ്ചാം ഡിവിഷനില്‍ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

1951 ഏപ്രിലിലാണ് ക്ലബ് സ്ഥാപിച്ചത്. ജോർഡി ആൽബ, ജെറാർഡ് മാർട്ടിൻ, ഗണ്ണേഴ്സ് ഗോളി ഡേവിഡ് റായ തുടങ്ങി വമ്പന്മാരെ സമ്മാനിച്ച പാരമ്പര്യമുള്ള ടീമാണ് കാറ്റലോണിയ ആസ്ഥാനമായുള്ള കോർനെല്ല. രണ്ട് വർഷം ടീമിനൊപ്പം ബൂട്ടുകെട്ടിയ ശേഷമായിരുന്നു ജോർഡി 2012ൽ ബാഴ്സയുമായി കരാറിലെത്തിയത്. അമേരിക്കൻ ലീഗിൽ ഓസ്റ്റിൻ എഫ്.സിക്കായി ബൂട്ടുകെട്ടുന്ന കളിക്കുന്ന ഇലി സാഞ്ചെസും പഴയ കോർനെല്ല താരമാണ്.

Content Highlights: Lionel Messi Buys Stakes In 5th Tier Spanish Football Club

dot image
To advertise here,contact us
dot image