കണ്ണീരണിഞ്ഞ് മെസി; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി അർജന്‍റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയം

സ്വന്തം മണ്ണിലെ അവസാന മത്സരത്തിനായി ബൂട്ടുകെട്ടിയ ഇതിഹാസതാരം ലയണൽ മെസി, സ്വന്തം ആരാധകർക്ക് മുന്നിൽ വികാരമടക്കാനാവാതെ പൊട്ടിക്കരഞ്ഞത് ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണ് നിറച്ചു

കണ്ണീരണിഞ്ഞ് മെസി; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി അർജന്‍റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയം
dot image

വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി അർജന്‍റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയം. സ്വന്തം മണ്ണിലെ അവസാന മത്സരത്തിനായി ബൂട്ടുകെട്ടിയ ഇതിഹാസതാരം ലയണൽ മെസി, സ്വന്തം ആരാധകർക്ക് മുന്നിൽ വികാരമടക്കാനാവാതെ പൊട്ടിക്കരഞ്ഞത് ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണ് നിറച്ചു. സാംബിയക്കെതിരായ സ്വന്തം മണ്ണിൽ നടന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോഴാണ് മെസി വികാരാധീനനായത്. അർജന്‍റീനയുടെ മണ്ണിൽ തങ്ങളുടെ പ്രിയപ്പെട്ട നായകൻ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെ സ്റ്റേഡിയം മുഴുവൻ മെസി ചാന്‍റുകളാൽ മുഴങ്ങിയിരുന്നു. തനിക്ക് ലഭിച്ച ആ സ്നേഹപ്രകടനങ്ങൾ കണ്ട് താരത്തിന് കണ്ണുനീർ അടക്കിവയ്ക്കാനായില്ല. ആ ഈറനണിഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന താരം തുടയ്ക്കുന്നതും വീഡിയോ വ്യക്തമാണ്.

ഉള്ളിൽ വിങ്ങലുണ്ടെങ്കിലും ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ താരം നിറഞ്ഞ് തന്നെ കളിച്ചു. സാംബിയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളികൾക്കായിരുന്നു അർജന്‍റീനയുടെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റുമായി മത്സരത്തിൽ മെസിയും തിളങ്ങി. നാലാം മിനിറ്റിൽ തന്നെ ജൂലിയൻ അൽവാരസിന് ഗോളടിക്കാൻ വഴിയൊരുക്കിയായിരുന്നു മെസിയും സംഘവും ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ശേഷം, 43-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് മെസി സ്വന്തം പേരിൽ ഒരു ഗോൾ കുറിച്ചത്. മെസിക്കും അൽവാരസിനും പുറമെ 50ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയും ഇഞ്ചുറി ടൈമില്‍ വാലന്‍റൈൻ ബാർക്കോയും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടു. പിന്നീട് 68-ാം മിനിറ്റില്‍ ഡൊമനിക്ക് ചന്ദ നേടിയ സെല്‍ഫ് ഗോള്‍ സാംബിയയുടെ തോല്‍വിഭാരം കൂട്ടി. അങ്ങനെ എതിരില്ലാത്ത അഞ്ച് ഗോളുകൾ അക്കൗണ്ടിലാക്കി.

ജൂൺ 11-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നി രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഹോം മത്സരമായിരുന്നു സാമ്പിളിക്കെതിരെ നടന്നത്. മത്സരത്തിലുടനീളം കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് തങ്ങളുടെ ഇതിഹാസത്തിന് ആദരവ് നൽകിയത്. 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങിയ ഫൈനല്‍ ഇലവനോട് സമാനമായ ഇലവനെയാണ് സാംബിയക്കെതിരെയും കോച്ച് ഗ്രൗണ്ടിലിറക്കിയത്. പരിക്കുള്ള റോഡ്രിഗോ ഡീ പോളും വിരമിച്ച ഏയ്ഞ്ചല്‍ ഡി മരിയയുമായിരുന്നു ശ്രദ്ധേയ അസാന്നിധ്യങ്ങള്‍. ജൂൺ 17 -ന് അൾജീരിയക്ക് എതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

Content highlight: Messi getting emotional in the match against Zambia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us