കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപിച്ചില്ല, ശമ്പളം കുതിച്ചുയരുമോ?

ഡിഎ എന്നത് അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനമാണ്. മുമ്പ് ഡിഎ 50 ശതമാനം കടന്നപ്പോള്‍ അത് അടിസ്ഥാന ശമ്പളത്തോട് ചേര്‍ക്കുന്ന രീതി ഉണ്ടായിരുന്നു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപിച്ചില്ല, ശമ്പളം കുതിച്ചുയരുമോ?
dot image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷാമബത്ത വര്‍ധന വൈകുന്നതിനെക്കുറിച്ചും, അത് ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ആശങ്കകളുണ്ട്. സാധാരണയായി ജനുവരിയിലെ ഡിഎ വര്‍ധന മാര്‍ച്ചില്‍ പ്രഖ്യാപിക്കാറുള്ളതാണ്. എന്നാല്‍ ഏപ്രില്‍ ആയിട്ടും പ്രഖ്യാപനം വരാത്തത് എട്ടാം ശമ്പള കമീഷന്‍ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതുകൊണ്ടാകാമെന്നാണ് കരുതുന്നത്.

salary

നിലവിലുള്ള 58 ശതമാനം ഡിഎ, ജനുവരി മുതല്‍ 60 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രഖ്യാപിച്ചാല്‍ ജനുവരി മുതലുള്ള കുടിശ്ശിക സഹിതം ലഭിക്കും. ഡിഎ എന്നത് അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനമാണ്. മുമ്പ് ഡിഎ 50 ശതമാനം കടന്നപ്പോള്‍ അത് അടിസ്ഥാന ശമ്പളത്തോട് ചേര്‍ക്കുന്ന രീതി ഉണ്ടായിരുന്നു. ഉദാഹരണത്തിന്, അടിസ്ഥാന ശമ്പളം 30,000 രൂപ ആണെന്ന് കരുതുക. 50 ശതമാനം ഡിഎ എന്ന് പറയുന്നത് 15,000 രൂപ ആണ്. ഇത് ലയിപ്പിക്കുകയാണെങ്കില്‍, നിങ്ങളുടെ പുതിയ അടിസ്ഥാന ശമ്പളം 45,000 രൂപ ആയി മാറും. ലയനം നടന്നാല്‍ അത് കേവലം ശമ്പള വര്‍ധന മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളിലും മാറ്റമുണ്ടാക്കും.

വീട്ടുവാടക അലവന്‍സ് കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തിന്റെ പുറത്താണ്. അടിസ്ഥാന ശമ്പളം കൂടുമ്പോള്‍ സ്വാഭാവികമായും വീട്ടുവാടക അലവന്‍സും കൂടും. യാത്രാബത്ത ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയും വര്‍ധിക്കും. വിരമിക്കാനിരിക്കുന്നവര്‍ക്ക് വലിയ ഗുണമാകും, കാരണം ഗ്രാറ്റുവിറ്റിയും പെന്‍ഷനും കണക്കാക്കുന്നത് അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്.

സര്‍ക്കാര്‍ ഇപ്പോള്‍ ഈ കാലതാമസം വരുത്തുന്നത് കേവലം രണ്ടുശതമാനം വര്‍ധനവിനു വേണ്ടിയല്ല, മറിച്ച് എട്ടാം ശമ്പള കമീഷന് മുന്നോടിയായി ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ചേര്‍ക്കുന്നതുപോലുള്ള വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ളതുകൊണ്ടാണ്. ഇത് നടപ്പിലായാല്‍ ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. എങ്കിലും, സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത, 5 ലക്ഷം കോടി രൂപയിലേറെ വര്‍ധിക്കുന്നത് ഇതിനൊരു തടസ്സമായേക്കാം എന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.

Content Highlights: April is here, no DA announcement in sight; Has 8th Pay Commission got any role to play in it?

dot image
To advertise here,contact us
dot image