തുടർച്ചയായ മൂന്നാം തവണയും രക്ഷയില്ല; ഫിഫ വേൾഡ് കപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി

ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിന് പിന്നാലെ തുടർച്ചയായ മൂന്നാം വട്ടവും ഫിഫ വേൾഡ് കസിപ്പിലേക്ക് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്

തുടർച്ചയായ മൂന്നാം തവണയും രക്ഷയില്ല; ഫിഫ വേൾഡ് കപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി
dot image

ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിന് പിന്നാലെ തുടർച്ചയായ മൂന്നാം വട്ടവും ഫിഫ വേൾഡ് കസിപ്പിലേക്ക് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്. സെനിക്കയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്ന് പെരുനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീജിയ മത്സരം ബോസ്‌നിയ 4-1 ന് സ്വന്തമാക്കുകയായിരുന്നു.

ജെനാറോ ഗാട്ടൂസോയുടെ നേതൃത്വത്തിലുള്ള ഇറ്റലിക്ക് ആദായ 15 മിനുട്ടിനുള്ളിൽ തന്നെ മോയ്‌സ് കീൻ ലീഡ് നേടികൊടുത്തിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഇറ്റലിയുടെ പ്രതിരോധ താരം അലസ്സാൻഡ്രോ ബാസ്റ്റോണി റെഡ് കാർഡ് കണ്ട പുറത്തയത് ടീം വലിയ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയ ടീം ലീഡ് വിട്ടുകൊടുക്കാതെ പൊരുതിയെങ്കിലും മത്സരത്തിന്റെ 79-ാം മിനുട്ടിൽ സമനില വഴങ്ങി. ബോസ്‌നിയക്കായി ഹാരിസ് ടബാക്കോവിച്ചാണ് ആ സമനില ഗോൾ നേടിയത്.

നാല് തവണ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു ഇറ്റലി ഇത് മൂന്നാം വട്ടമാണ് യോഗ്യത നേടാനാകാതെ പുറത്താകുന്നത്. 2018 -ൽ സ്വീഡനോട് പ്ലേയോഫിൽ തോറ്റ് പുറത്തതായിരുന്നു. പിന്നീട് 2022 -ൽ നോർത്ത് മാസിഡോണിയയോടും, ഇപ്പോൾ ബോസ്നിയയോടുമാണ് ഇറ്റലി പരാജയത്തിന്റെ കൈപ്പറിഞ്ഞത്.

Also Read:

2014 -ലാണ് ബോസ്നിയ ഇതിന് മുൻപ് ലോകകപ്പ് പ്രവേശനം നേടിയത്. അന്ന് അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇപ്പോഴത്തെ ഈ ജയത്തോടെ അമേരിക്ക, മെക്സിക്കോ, കാനഡ, എന്നിവടങ്ങളിലായി ഈ വർഷം നടക്കുന്ന ടൂർണമെറ്റിൽ കാനഡ, സ്വിറ്റസർലാൻഡ്, ഖത്തർ എന്നി രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പ് ബിയിലേക്ക് ബോസ്നിയ പ്രവേശനവും നേടി. 2014 -ലാണ് ഇറ്റലി അവസാനമായി ലോകകപ്പ് യോഗ്യത നേടുന്നത്. മുൻ വർഷത്തേതുപോലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അന്ന് അവർ പുറത്തായിരുന്നു. 2006 -ലായിരുന്നു ഇറ്റലി അവസാനമായി കപ്പുയർത്തിയത്.

Content highlight: Italy miss out on third World Cup in a row after penalties defeat to Bosnia and Herzegovina

dot image
To advertise here,contact us
dot image