

ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് വിജയം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. റയലിന് വേണ്ടി വിനീഷ്യസ് ജൂനിയര്‍ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.
റയലിന്റെ സ്വന്തം തട്ടകത്തില്‍ അത്‌ലറ്റികോയാണ് ആദ്യം ലീഡെടുത്തത്. 33-ാം മിനിറ്റില്‍ അഡെമോള ലൂക്മാനാണ് അത്‌ലറ്റികോയുടെ ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷം റയലിന്റെ തിരിച്ചുവരവാണ് കാണാനായത്. 52-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു.
55-ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ദെ റയലിന്റെ സ്‌കോര്‍ ഇരട്ടിയാക്കി. എന്നാല്‍ മൊളീനയിലൂടെ അത്‌ലറ്റികോ സമനില പിടിച്ചു. 72-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ വിനി റയലിന്റെ വിജയം കുറിച്ചു.
Content Highlights: Madrid Derby in LaLiga: Real Madrid beats Atletico Madrid, double for Vinicius Junior