ഒറെയ്‌ലി മാജിക്കില്‍ ആഴ്സണല്‍ വീണു; കരബാവോ കപ്പില്‍ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ്

വെംബ്ലി സ്‌റ്റേഡിയത്തില്‍ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു

ഒറെയ്‌ലി മാജിക്കില്‍ ആഴ്സണല്‍ വീണു; കരബാവോ കപ്പില്‍ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ്
dot image

കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ആഴ്‌സണലിനെ വീഴ്ത്തിയാണ് സിറ്റി ചാമ്പ്യന്മാരായത്. വെംബ്ലിയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം വിജയം സ്വന്തമാക്കിയത്. നിക്കോ ഒറെയ്‌ലിയാണ് സിറ്റിയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.

വെംബ്ലി സ്‌റ്റേഡിയത്തില്‍ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 60, 64 മിനിറ്റുകളില്‍ ഒറെയ്‌ലിയുടെ ഗോളുകളിലാണ് ആഴ്‌സണല്‍ മുട്ടുമടക്കിയത്. ഇതോടെ ആഴ്‌സണലിന്റെ ക്വാഡപ്രിള്‍ കിരീടമെന്ന സ്വപ്‌നം സിറ്റി തകര്‍ത്തെറിഞ്ഞു.

Content Highlights: Carabao Cup: Nico O'Reilly double helps Manchester City beat Arsenal at Wembley

dot image
To advertise here,contact us
dot image