മൂത്രം ഒഴിക്കുമ്പോൾ രക്തം വന്നു, മകന് കാൻസർ സ്ഥിരീകരിച്ചു; അഞ്ചു വർഷം കഠിനം; ഇമ്രാൻ ഹാഷ്മി

മൂത്രം ഒഴിക്കുമ്പോൾ രത്‌നം വന്നു, മകന് കാൻസർ സ്ഥിരീകരിച്ച വർഷമാണ് ജീവിതത്തിലെ മോശം കാലഘട്ടമെന്ന് ഇമ്രാൻ ഹാഷ്മി

മൂത്രം ഒഴിക്കുമ്പോൾ രക്തം വന്നു, മകന് കാൻസർ സ്ഥിരീകരിച്ചു; അഞ്ചു വർഷം കഠിനം; ഇമ്രാൻ ഹാഷ്മി
dot image

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഇമ്രാൻ ഹാഷ്മി. നടനാട്ടെ ജീവിക്കാത്തതിൽ ഏറ്റവും മോശം കാലഘട്ടത്തെ കുറിച്ച സംസാരിക്കുകയാണ് ഇമ്രാൻ ഇപ്പോൾ. തന്റെ മകൻ കാൻസർ സ്ഥിരീകരിച്ച വർഷമാണ് തന്റെ ജീവിത്തിലെ മോശം ഘട്ടം എന്നും പിന്നീട് ജീവിതം മാറിമറിഞ്ഞതായും നടൻ പറഞ്ഞു. മകൻ മൂത്രം ഒഴിക്കുമ്പോൾ രക്തം വന്നുവെന്നതും ഡോക്ടർ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചെന്നും നടൻ പറഞ്ഞു. പിന്നീടുള്ള വർഷങ്ങൾ കഠിനമായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

'എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടം 2014 ൽ എന്റെ മകൻ രോഗബാധിതനായപ്പോഴായിരുന്നു. ആ ഘട്ടം എന്താണെന്ന് എനിക്ക് വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. അത് അഞ്ച് വർഷത്തോളം തുടർന്നു. ഒരു ഉച്ചകഴിഞ്ഞ് എന്റെ ജീവിതം മാറിമറിഞ്ഞു. ജനുവരി 13 ന് ഞങ്ങൾ ബ്രഞ്ചിന് പോയി. ഞങ്ങൾ മകനോടൊപ്പം പിസ്സ കഴിക്കുകയായിരുന്നു. ആ മേശയിലാണ് ആദ്യത്തെ ലക്ഷണം പ്രത്യക്ഷപ്പെട്ടത്. അവന്റെ മൂത്രത്തിൽ രക്തം പോയി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ, ഞങ്ങൾ ഒരു ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു. നിങ്ങളുടെ മകന് കാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞു. അടുത്ത ദിവസം അവന് ഓപ്പറേഷൻ നടത്തണം. പിന്നെ കീമോതെറാപ്പിക്ക് വിധേയനാക്കണം. അങ്ങനെ 12 മണിക്കൂറിനുള്ളിൽ എന്റെ ലോകം മുഴുവൻ മാറിമറിഞ്ഞു,' ഇമ്രാൻ ഹാഷ്മി പറഞ്ഞു.

അതേസമയം, നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന 'തസ്കരി: ദി സ്മഗ്ലേഴ്സ് വെബ്' ആണ് ഇപ്പോൾ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മിയുടെ പ്രൊജക്റ്റ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ വെബ് സീരീസ് പുറത്തുവന്നത്. സ്മഗ്ലിങ് സംഘങ്ങളെ തകർക്കാൻ ചുമതലപ്പെടുത്തിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ വേഷമാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. കസ്റ്റംസ്, കള്ളക്കടത്ത്, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ സീരീസ് സംസാരിക്കുന്നത്.

ഇമ്രാൻ ഹാഷ്മി, യാമി ഗൗതം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹഖ് എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒരു കോർട്ട്റൂം ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയിലെ ഇമ്രാന്റെയും യാമി ഗൗതമിന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.

Content Highlights: Emraan Hashmi spoke candidly about his son’s cancer diagnosis. He described that year as the worst phase of his life. The actor recalled the emotional and mental challenges faced by his family.

dot image
To advertise here,contact us
dot image