ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു

വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക തടവിലാക്കിയതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം നേതാവ് മരിച്ചു

ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു
dot image

നാഗപട്ടണം: വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം നേതാവ് മരിച്ചു. ചികിത്സയിലിരിക്കെ ആയിരുന്നു മരണം.തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലാണ് സംഭവം. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു പ്രവർത്തകനുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്. ട്രംപിൻ്റെ കോലത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയപ്പോൾ ശരീരത്തിലേക്ക് തീ ആളിപ്പടർന്നാണ് പൊള്ളലേറ്റത് .

ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം പത്തിനായിരുന്നു നാഗപട്ടണം അകരഒരത്തൂരിലെ മാർക്കറ്റിന് സമീപത്തെ പ്രതിഷേധതിനിടെ അപകടം സംഭവിച്ചത്.

Content Highlights: CPIM branch secretary died while undergoing treatment after suffering burns during a protest involving the burning of Trump’s effigy

dot image
To advertise here,contact us
dot image