

കരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ചെൽസിക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ അലജാൻഡ്രോ ഗർനാച്ചോയാണ് രണ്ട് ഗോളുകളും നേടിയത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെൽസി ലീഡെടുത്തു. ഏഴാം മിനിറ്റിൽ കോർണറിൽ നിന്ന് ബെൻ വൈറ്റാണ് ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചത്. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ഗോൾ കീപ്പർ സാഞ്ചസിന്റെ പിഴവ് മുതലെടുത്ത് നിന്ന് ഗ്യോകെറസ് ആഴ്സണലിന്റെ രണ്ടാമത്തെ ഗോളും നേടി.
57-ാം മിനിറ്റിൽ ചെൽസി തിരിച്ചടിച്ചത്. പകരക്കാരനായി ഇറങ്ങിയ ഗർനാച്ചോയാണ് ചെൽസിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തൊട്ടുപിന്നാലെ സുബിമെൻഡി ആഴ്സണലിന്റെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. എന്നാൽ മത്സരത്തിന്റെ 83-ാം മിനിറ്റിൽ ഗർനാച്ചോ തന്റെ രണ്ടാമത്തെ ഗോളും നേടിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. കരബാവോ കപ്പിലെ രണ്ടാം പാദ സെമി ഫൈനൽ മത്സരം ഫെബ്രുവരി നാലിന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
Content Highlights: Carabao Cup: arsenal gain advantage in semi final after win at chelsea