ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം മാറ്റിവെച്ചു

സംഘര്‍ഷം മിഡിൽ ഈസ്റ്റിലേക്കും വ്യാപിച്ചതിന് പിന്നാലെയാണ് മത്സരത്തിന്റെ നടത്തിപ്പിൽ തിരിച്ചടിയായിരിക്കുന്നത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം മാറ്റിവെച്ചു
dot image

ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീന-സ്‌പെയിൻ ഫൈനലിസിമ മത്സരം മാറ്റിവെച്ചു. ഖത്തറിൽ മാർച്ച് 27ന് നടക്കാൻ നിശ്ചയിച്ചിരിക്കുന്ന മത്സരമാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. സംഘര്‍ഷം മിഡിൽ ഈസ്റ്റിലേക്കും വ്യാപിച്ചതിന് പിന്നാലെയാണ് മത്സരത്തിന്റെ നടത്തിപ്പിൽ തിരിച്ചടിയായിരിക്കുന്നത്.

പശ്ചിമേഷ്യയിൽ സംഘർഷം കലുഷിതമായ സാഹചര്യത്തിൽ ഖത്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാം മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ഖത്തർ എഫ്എ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഖത്തർ എഫ്എ വിവരം പുറത്ത് വിട്ടത്.

നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുമാണ് ഫൈനലിസിമ കിരീട പോരാട്ടത്തിൽ നേർക്കുനേർ എത്തുന്നത്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം ഷെഡൂൾ ചെയ്തിട്ടുള്ളത്. യുവേഫ പ്രഖ്യാപിക്കുകയും ചെയ്ത മത്സരം നിലവിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് മാറ്റി വെച്ചത്.

ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സലോണയുടെ യങ് സെന്‍സേഷന്‍ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നു എന്നതിനാൽ തന്നെ ആരാധകർ ഏറെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. 2026ലെ ലോകകപ്പിനു മുന്‍പ് നടക്കുന്ന മേജര്‍ പോരാട്ടമെന്ന നിലയില്‍ ഫിഫ വലിയ പ്രാധാന്യമാണ് മത്സരത്തിനു നല്‍കുന്നത്. നിലവില്‍ അര്‍ജന്റീനയാണ് ഫൈനലിസിമ ചാംപ്യന്‍മാര്‍. 2022ല്‍ യൂറോ ചാംപ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തിയാണ് മെസിയും സംഘവും കിരീടം ഉയര്‍ത്തിയത്.

Content Highlights: Finalissima between Argentina and Spain postponed amid US and Iran conflict

dot image
To advertise here,contact us
dot image