നായകൻ എനിക്ക് ദോശ വാങ്ങാൻ പോയി, ആ പടം നിന്ന് പോയി; ഉർവശി

'എനിക്ക് അവിടുന്ന് ദോശ വങ്ങി തന്നാല്‍ മതിയായിരുന്നു. ചേട്ടന്‍ പോയി. ആ പടവും നിന്നു'

നായകൻ എനിക്ക് ദോശ വാങ്ങാൻ പോയി, ആ  പടം നിന്ന് പോയി; ഉർവശി
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള താരമാണ് ഉർവശി. മികച്ച നിരവധി കഥാപാത്രങ്ങളാണ് നടി മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. ഇപ്പോഴിതാ തനിക്ക് ദോശ വാങ്ങാൻ നായകൻ പോയപ്പോൾ സിനിമ മുടങ്ങി പോയ കഥ പറയുകയാണ് നടി. അന്ന് മലയാള സിനിമയിൽ തിരക്കുള്ള നായകരിൽ ഒരാളായിരുന്നു രതീഷ്. ഒരേ സമയത്ത് കുറേ പടങ്ങള്‍ കമ്മിറ്റ് ചെയ്ത ഇദ്ദേഹം ഉറുവശിക്ക് ദോശ വാങ്ങാൻ എന്ന വ്യാചേന സെറ്റിൽ നിന്ന് പോയെന്നും പടം അത്തഡോക് നിന്ന് പോയെന്നും ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

'ഒരു ഹീറോ സിനിമ വിട്ടിട്ടു പോയ കാരണം കേള്‍ക്കണം. എനിക്ക് തന്ന ദോശ ഉണങ്ങിപ്പോയെന്ന് പറഞ്ഞ് രതീഷേട്ടന്‍ പടം വിട്ടുപോയി. ചിരിച്ചു മണ്ണ് കപ്പും രതീഷേട്ടന്റെ കാര്യങ്ങള്‍ കേട്ടാല്‍. ഒരേ സമയത്ത് കുറേ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്തേലും കാരണമുണ്ടാക്കി മുങ്ങണം. എന്താ മോളെ കഴിക്കാന്‍ എന്ന് ചോദിച്ചു. നോക്ക് രതീഷേട്ടാ, അവര്‍ വെളുപ്പിന് വാങ്ങിച്ചു കൊണ്ടു വന്ന ദോശയാണ്. ഏഴ് മണിക്കൊരു സീന്‍ അഭിനയിച്ചു കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ ഉണങ്ങിയിരിക്കുന്നു. സാമ്പാര്‍ ഒഴിച്ച് കുതിര്‍ത്തിട്ടും കഴിക്കാന്‍ പറ്റുന്നില്ല'' ഉര്‍വശി പറയുന്നു.

ചേട്ടന്‍ വാങ്ങിച്ചോണ്ട് വരാം മോളെ എന്നും പറഞ്ഞ് വണ്ടിയുമെടുത്ത് പോയി. ഞാന്‍ അവിടെ ഇരുന്നു. ചേട്ടന്‍ വാങ്ങി കൊണ്ടു വന്ന് കഴിച്ചിട്ടേ പോകുന്നുള്ളൂ. സംവിധായകന്‍ സാജന്‍ ആണ്. സാജന്‍ ചേട്ടന്‍ വന്നു. മോളെ രതീഷ് എവിടെ? എന്ന് ചോദിച്ചു. എനിക്ക് ദോശ വാങ്ങിക്കാന്‍ പോയതാണെന്ന് ഞാന്‍ പറഞ്ഞു. ദോശ വാങ്ങിക്കാനോ, അതിന് ഇവിടെ എവിടെ കട? എന്ന് അദ്ദേഹം ചോദിച്ചു. നോക്കിയപ്പോള്‍ ചേട്ടന്റെ കാര്‍ ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങിപ്പോവുകയാണ്. തൊട്ട് മേലെ തട്ടുകടയുണ്ടായിരുന്നു. എനിക്ക് അവിടുന്ന് ദോശ വങ്ങി തന്നാല്‍ മതിയായിരുന്നു. ചേട്ടന്‍ പോയി. ആ പടവും നിന്നു,' ഉര്‍വശി പറയുന്നു.

Content Highlights: Urvashi narrated a light-hearted incident from a film set. She revealed that the shoot was delayed when the hero went out to buy her dosa. The unexpected break reportedly caused a temporary halt in production.

dot image
To advertise here,contact us
dot image