ഡ്രൈവർമാർ കുട്ടികളുടെ വാഹനങ്ങൾ കാണുന്നില്ല; യുഎഇയിൽ ഇ-സ്കൂട്ടർ, മോട്ടോർ ബൈക്ക് അപകടത്തിൽ വിദ​ഗ്ധർ

കുട്ടികൾക്ക് റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ അപകടങ്ങളുടെ ഒരു കാരണം മാത്രമാണ്.

ഡ്രൈവർമാർ കുട്ടികളുടെ വാഹനങ്ങൾ കാണുന്നില്ല; യുഎഇയിൽ ഇ-സ്കൂട്ടർ, മോട്ടോർ ബൈക്ക് അപകടത്തിൽ വിദ​ഗ്ധർ
dot image

യുഎഇയിൽ താമസമേഖലകളിലെ റോഡുകളിൽ ഇ-സ്കൂട്ടറുകളും വിനോദ ആവശ്യങ്ങൾക്കുള്ള മോട്ടോർ ബൈക്കുകളും ഓടിക്കുന്ന കുട്ടികൾ വലിയ അപകടസാധ്യത നേരിടുന്നതായി റോഡ് സുരക്ഷാ വിദഗ്ധർ നിരന്തരമായി മുന്നറിയിപ്പ് നൽകാറുണ്ട്. വാഹനമോടിക്കുന്നവർ പലപ്പോഴും ഇങ്ങനെ യാത്ര ചെയ്യുന്ന കുട്ടികളെ കാണുന്നുണ്ടെങ്കിലും വാഹനം നിയന്ത്രിച്ച് അപകടം ഒഴിവാക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.

റമദാൻ വൈകുന്നേരങ്ങളിൽ ജനവാസ മേഖലകളിൽ ജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ, കൗമാരക്കാർ മോട്ടോർ ബൈക്കുകളും ഇലക്ട്രിക് വാഹനങ്ങളും ഓടിക്കുന്നതിനെതിരെ ദുബായ് പൊലീസ് നൽകിയ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

കുട്ടികൾക്ക് റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ അപകടങ്ങളുടെ ഒരു കാരണം മാത്രമാണ്. ഡ്രൈവർമാരുടെ റോഡിലെ കാഴ്ചകളും അപകടത്തിന് കാരണമാകുന്നു. റോഡ് സുരക്ഷാ വിദഗ്ധനായ ഡോ. മുസ്തഫ അൽദാഹ് ഇക്കാര്യങ്ങൾ വിശദീകരിച്ചു.

യഥാർത്ഥത്തിൽ ഡ്രൈവറുമാരുടെ കണ്ണുകളല്ല കാണുന്നത്, മറിച്ച് തലച്ചോറാണ്. കാറുകൾ, ട്രക്കുകൾ, വലിയ മോട്ടോർ ബൈക്കുകൾ എന്നിവ തിരിച്ചറിയാൻ ഡ്രൈവർമാർ വർഷങ്ങളായി പരിശീലിപ്പിക്കപ്പെട്ടവരാണ്. എന്നാൽ ഇ-സ്കൂട്ടറുകൾ അല്ലെങ്കിൽ മിനി ബൈക്കുകൾ പോലുള്ള ചെറിയ വാഹനങ്ങളെ തലച്ചോറ് പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. ഡോ. മുസ്തഫ അൽദാഹ് വ്യക്തമാക്കി.

ലൈസൻസുള്ളവർ ഓടിക്കുന്ന മോട്ടോർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, കൗമാരക്കാർ വിനോദത്തിനായി ഉപയോഗിക്കുന്ന പല ബൈക്കുകളും വലിപ്പം കുറഞ്ഞവയാണ്. പലപ്പോഴും ഇവയിൽ ലൈറ്റുകളോ റിഫ്ലക്ടീവ് ഗിയറുകളോ ഉണ്ടാകാറില്ല. കൂടാതെ, ഇത്തരം കൊച്ചുയാത്രക്കാർ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന തരം വസ്ത്രങ്ങൾ ധരിക്കാറില്ല എന്നതും വാഹനമോടിക്കുന്നവർക്ക് അവരെ കണ്ടെത്തുന്നത് പ്രയാസകരമാക്കുന്നു.

വാഹനങ്ങളും കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും ഒത്തുചേരുന്ന റോഡുകളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ വിവേചനബുദ്ധിയും പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയും പലപ്പോഴും കുട്ടികൾക്കും കൗമാരക്കാർക്കും ഉണ്ടാകാറില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

Content Highlights: Experts warn about rising e-scooter and motorbike accidents involving children in the UAE, urging drivers to stay alert and prioritize road safety.

dot image
To advertise here,contact us
dot image