രണ്ടാം ഡിവിഷന്‍ ക്ലബ്ബിനെതിരെ പരാജയപ്പെട്ടു; കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡ് പുറത്ത്‌

ഇഞ്ചുറി ടൈമിലെ ഗോളിലാണ് റയല്‍ പരാജയം ഏറ്റുവാങ്ങിയത്

രണ്ടാം ഡിവിഷന്‍ ക്ലബ്ബിനെതിരെ പരാജയപ്പെട്ടു; കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡ് പുറത്ത്‌
dot image

കോപ്പ ഡെല്‍ റേയില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ബസെറ്റെയ്‌ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെയാണ് റയല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിനെ അല്‍ബസെറ്റെ മുട്ടുകുത്തിച്ചത്. ഇഞ്ചുറി ടൈമിലെ ഗോളിലാണ് റയല്‍ പരാജയം ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ജാവി വില്ലറിലൂടെ അല്‍ബസെറ്റെയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിലെ അധികസമയത്തില്‍ ഫ്രാങ്കോ മസ്തന്‍തുനോയിലൂടെ റയല്‍ തിരിച്ചടിച്ചു.

രണ്ടാം പകുതിയില്‍ അല്‍ബസെറ്റെ ലീഡ് തിരിച്ചുപിടിച്ചു. 82-ാം മിനിറ്റില്‍ ജെഫ്താ ബെറ്റാന്‍കോറാണ് റയലിന്റെ വലകുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ തുടക്കത്തില്‍ ഗോണ്‍സാലോ ഗാര്‍ഷ്യയിലൂടെ റയല്‍ തിരിച്ചടിച്ചെങ്കിലും തൊട്ടടുത്ത നിമിഷം ജെഫ്താ വീണ്ടും വലകുലുക്കി. ഇതോടെ റയല്‍ വിജയം കൈവിട്ടു.

Content Highlights: Second-tier club Albacete Knock Out Real Madrid in the Copa del Rey

dot image
To advertise here,contact us
dot image